ഭക്ഷണം കുറച്ചിട്ടും ഷുഗർ കുറയുന്നില്ലേ? പ്ലേറ്റിൽ ഒളിഞ്ഞിരിക്കുന്ന കാരണങ്ങൾ തിരിച്ചറിയാം
പ്രമേഹമുള്ളവർ അരിയുടെയും ചപ്പാത്തിയുടെയും അളവ് കുറച്ചിട്ടും രക്തത്തിലെ പഞ്ചസാരനില നിയന്ത്രിക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ? ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ മറ്റ് വിഭവങ്ങളുടെ അളവും ഭക്ഷണത്തിന്റെ മൊത്തത്തിലുള്ള ഘടനയും പരിശോധിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ചോറ്, ചപ്പാത്തി എന്നിവയ്ക്ക് പുറമേ ഉരുളക്കിഴങ്ങ്, ബിസ്കറ്റ്, മധുരപാനീയങ്ങൾ, ചില ലഘുഭക്ഷണങ്ങൾ എന്നിവയിലൂടെയും കാർബോഹൈഡ്രേറ്റ് ശരീരത്തിലെത്താം. അതിനാൽ ഒരു ഭക്ഷണത്തിന്റെ അളവ് മാത്രം കുറയ്ക്കുന്നതിനു പകരം ദിവസം മുഴുവൻ കഴിക്കുന്ന ഭക്ഷണത്തിന്റെ സ്വഭാവവും അളവും കണക്കിലെടുക്കണം.
പ്രമേഹനിയന്ത്രണത്തിന് എല്ലാവർക്കും ഒരേ ഭക്ഷണക്രമം അനുയോജ്യമാകണമെന്നില്ല. മരുന്നുകൾ കൃത്യമായി കഴിക്കുന്നതിനൊപ്പം ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ സഹായത്തോടെ ഭക്ഷണക്രമം ക്രമീകരിക്കുകയും രക്തത്തിലെ പഞ്ചസാരനില നിരീക്ഷിക്കുകയും വേണം. ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നിന്റെ അളവിൽ മാറ്റം വരുത്തരുത്.
.jpg)


