രക്തസമ്മർദ്ദം കുറയ്ക്കാൻ ഇത് കുടിച്ചു നോക്കൂ

google news
lower blood pressure

എത്ര ക്ഷീണമാണെങ്കിലും ഒരു ചായ മതി പൂർണ്ണ ഉന്മേഷം തിരിച്ചെത്താൻ. ശരിയല്ലേ? ചായയ്ക്കുള്ളിൽ അടങ്ങിയിരിക്കുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ച് നിരവധി ശാസ്ത്ര ഗവേഷകർ ഗവേഷണങ്ങൾ നടത്തുന്നുണ്ട്. കാൻസർ, അമിതവണ്ണം, നിർജ്ജലീകരണം എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ ചില അവസ്ഥകളിൽ നിന്ന് രക്ഷ നേടുവാൻ ചായ കുടിക്കുന്നത് യഥാർത്ഥത്തിൽ സഹായിക്കും എന്നതിന്റെ തെളിവുകൾ വർദ്ധിച്ചുവരികയാണെന്ന് ഇപ്പോൾ വെളിവായിവരുന്നുണ്ട്.

രക്തസമ്മർദ്ദം കുറയ്ക്കുന്നതിനു പുറമേ ചെമ്പരത്തി ചായ രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തി. ഇത് ഹൃദ്രോഗത്തിനുള്ള മറ്റൊരു അപകട ഘടകമാണ്. 2009-ലെ ഒരു പഠനത്തിൽ, പ്രമേഹമുള്ള 60 പേർക്ക് ചെമ്പരത്തി ചായയും കട്ടൻ ചായയും നൽകി. ഒരു മാസത്തിനുശേഷം, ചെമ്പരത്തി ചായ കുടിച്ചവരിൽ എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുകയും മൊത്തം കൊളസ്ട്രോൾ, എൽഡിഎൽ (മോശം) കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ (10) എന്നിവയുടെ അളവ് കുറയുകയും ചെയ്തു.

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ചെമ്പരത്തി ചായ. ചെമ്പരത്തി ചായയിലെ സത്തകളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡൻ്റുകളെല്ലാം ശരീരത്തിലെ എൻസൈമുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിച്ചുകൊണ്ട് രോഗസാധ്യതകളെ ഒരു പരിധിവരെ അകറ്റി നിർത്താൻ സഹായിക്കും.

ചെമ്പരത്തി ചായയുടെ ഏറ്റവും ശ്രദ്ധേയവും അറിയപ്പെടുന്നതുമായ ഒരു ഗുണം രക്തസമ്മർദ്ദം കുറയ്ക്കും എന്നതാണ്. ശരീരത്തിലെ ഉയർന്ന രക്തസമ്മർദ്ദം ഹൃദയത്തിൽ അധിക സമ്മർദ്ദം ചെലുത്തുകയും കാലക്രമേണ അതിനെ ദുർബലമാക്കി മാറ്റാനും സാധ്യതയുണ്ട്. 

രക്തത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ചെമ്പരത്തി ചായ നല്ലതാണ്.  ചെമ്പരത്തി ചായ ശീലമാക്കുന്നത് വഴി ശരീരത്തിലെ നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ വർദ്ധിക്കുകയും മോശം കൊളസ്ട്രോളായ എൽഡിഎൽ കുറയുകയും ചെയ്യുമെന്ന് പറയപ്പെടുന്നു.

ചെമ്പരത്തി ചായയിൽ പോളിഫെനോളുകളുടെ അളവ് ഉയർന്നതാണ്. അവയ്ക്ക് ശക്തമായ കാൻസർ വിരുദ്ധ സ്വഭാവമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. രക്തം, വായ, മൂത്രനാളി, ആമാശയം തുടങ്ങിയ ഭാഗങ്ങളിൽ കാൻസർ കോശങ്ങളുടെ വളർച്ചയും വ്യാപനവും തടയാനായി ചെമ്പരത്തി ചായ ഫലപ്രദമായ സഹായിക്കുമെന്ന് ടെസ്റ്റ്-ട്യൂബ് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 

 

Tags