കൽപ്പറ്റ ഗവൺമെൻറ് കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

google news
ssss


കൽപ്പറ്റ :ജെ സി ഐ യുടെ എംപവറിങ് യൂത്ത് ദിനാചരണത്തിന്റെ ഭാഗമായി കൽപ്പറ്റ ഗവൺമെൻറ് കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എൻ.എസ്.എസ്. യൂണിറ്റ്, ബത്തേരി ഗവ. ബ്ലഡ് ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.രക്ത ദാനം അവയവ ദാനത്തിന് തുല്യമാണെന്നും ആരോഗ്യവാനായി ജീവിച്ചിരിക്കുന്ന ഏവർക്കും ചെയ്യാൻ കഴിയുന്ന മഹാ പുണ്യ പ്രവർത്തിയാണ് രക്ത ദാനമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ബത്തേരി ഗവ.താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. അബ്രഹാം ജേക്കബ് പറഞ്ഞു.

ജെ.സി.ഐ. കൽപ്പറ്റ ലോക്കൽ ഓർഗനൈസേഷൻ പ്രസിഡന്റ് ബേബി നാപ്പള്ളി അദ്ധ്യക്ഷനായിരുന്നു. കോളേജ് പ്രിൻസിപ്പാൾ ഷാജി തദ്ദേവൂസ്, എൻ.എസ് എസ് . ജില്ലാ കോ ഓർഡിനേറ്റർ വിനോദ് തോമസ്, ഫൗണ്ടർ പ്രസിഡന്റ് ഇ.വി. അബ്രഹാം, മുൻ പ്രസിഡന്റ് പി.ഇ. ഷംസുദ്ദീൻ, അഭിലാഷ് സെബാസ്റ്റ്യൻ, ഹർഷ മാലതി എന്നിവർ സംസാരിച്ചു.

Tags