ആര്‍ത്തവ വയറുവേദനയ്ക്ക്ക് കരിപ്പെട്ടി


ആര്‍ത്തവമുള്ള സ്ത്രീകളില്‍ ഒരു വിഭാഗം പേരുടെ ഏറ്റവും വലിയ പ്രശ്നമാണ് വയറുവേദന. നേരിയ രീതിയിലെങ്കിലും ആര്‍ത്തവസമയത്ത് വയറുവേദന അനുഭവപ്പെടാത്ത സ്ത്രീകള്‍ ഇന്ന് കുറവാണെന്ന് പറയാം. ജീവിതരീതികള്‍ അനാരോഗ്യകരമാകുന്നതിന് അനുസരിച്ച് ആര്‍ത്തവപ്രശ്നങ്ങള്‍ ഏറിവരുന്നതിന്‍റെ ഭാഗമായാണ് ഇതും.
tRootC1469263">ആര്‍ത്തവവേദനയ്ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന പരിഹാരങ്ങള്‍ പലതുണ്ട്. ഇക്കൂട്ടത്തില്‍ ചെയ്തുനോക്കാവുന്ന ഒരു പൊടിക്കൈ ആണ് പങ്കുവയ്ക്കുന്നത്.
കരിപ്പെട്ടി, അഥവാ പനംചക്കര നിങ്ങളെല്ലാം കണ്ടിരിക്കും. പണ്ടെല്ലാം വീടുകളില്‍ കൊണ്ടുനടന്ന് ഇത് വില്‍ക്കുന്ന ആളുകളെ നിരത്തുകളിലെല്ലാം കാണാമായിരുന്നു. എന്നാലിന്ന് കരിപ്പെട്ടിയും ഒരു സൂപ്പര്‍മാര്‍ക്കറ്റ് വിഭവമായിക്കഴിഞ്ഞിട്ടുണ്ട്.

പല ആരോഗ്യഗുണങ്ങളുമുണ്ട് എന്നതിനാല്‍ തന്നെ കരിപ്പെട്ടി ഇപ്പോഴും ആളുകള്‍ ഏറെ ഉപയോഗിക്കാറുണ്ട്. ആര്‍ത്തവസമയത്തെ വേദന ലഘൂകരിക്കാനും കരിപ്പെട്ടി പ്രയോജനപ്രദമാണ്. അതിനാല്‍ ആര്‍ത്തവസമയത്ത് വേദനയുള്ള സ്ത്രീകള്‍ക്ക് കരിപ്പെട്ടി ഉപയോഗിച്ച് ചായ തയ്യാറാക്കി കഴിക്കാവുന്നതാണ്. ഇത് വേദന കുറയ്ക്കാൻ സഹായിക്കും.
അല്ലെങ്കില്‍ കരിപ്പെട്ടി അല്‍പം വെറുതെയെടുത്ത് കഴിച്ചാലും മതി. ഇതിനും ഫലം കാണാം.
കരിപ്പെട്ടിയില്‍ ആര്‍ത്തവ വേദന അടക്കമുള്ള വയറുവേദനകളും അതുപോലെ തന്നെ സന്ധിവേദനയുമെല്ലാം കുറയ്ക്കാൻ സഹായിക്കുന്ന പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.