കട്ടൻ ചായയോ കട്ടൻ കാപ്പിയോ ? നല്ലതേത്


കട്ടൻ ചായയ്ക്കും കട്ടൻ കാപ്പിക്കും അതിന്റേതായ ആരോഗ്യ ഗുണങ്ങളുണ്ട്. കട്ടൻ കാപ്പി ഊർജം നൽകാൻ മികച്ചതാണെങ്കിലും, കട്ടൻ ചായ ഫിറ്റാക്കി നിലനിർത്താൻ സഹായിക്കും.
കട്ടൻ കാപ്പിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അവ ആരോഗ്യം നിലനിർത്താൻ ആവശ്യമാണ്. കട്ടൻ കാപ്പിയിൽ ഉയർന്ന കഫീൻ അടങ്ങിയിട്ടുണ്ട്, ഇത് വ്യായാമത്തിന് ആവശ്യമായ ഊർജം നൽകും. കട്ടൻ കാപ്പി കഴിക്കുന്നവരിൽ അമിതവണ്ണത്തിനും ടൈപ്പ്-2 പ്രമേഹത്തിനും സാധ്യത കുറവാണെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് എപ്പിഡെമിയോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. കട്ടൻ കാപ്പി വളരെ പോഷകഗുണമുള്ളതാണ്, ഫിറ്റ്നസ് നിലനിർത്താനും സഹായിക്കും. വ്യായാമത്തിന് മുമ്പുള്ള ഒരു മികച്ച പാനീയം കൂടിയാണിത്.
കട്ടൻ കാപ്പിയിൽ കഫീൻ, പോഷകാഹാരം എന്നിവ വ്യത്യസ്തമാണ്. കട്ടൻ കാപ്പിയുമായി താരതമ്യപ്പെടുത്തുമ്പോൾ കട്ടൻ ചായയിൽ കഫീന്റെ അളവ് കുറവാണ്. പൂരിത കൊഴുപ്പ് ഇല്ലാത്തതിനാൽ കട്ടൻ ചായ ആരോഗ്യത്തിന് നല്ലതാണ്, കൂടാതെ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. കട്ടൻ ചായ കുടിക്കുന്നവരിൽ ശരീരഭാരം കുറയുന്നതായി ഒരു പഠനം കാണിക്കുന്നു. കുടലിന് നല്ലതാണ്, കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു, ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നു തുടങ്ങി കട്ടൻ ചായയ്ക്ക് മറ്റ് നിരവധി ഗുണങ്ങളുണ്ട്.

ജിമ്മിൽ വർക്ക്ഔട്ടിന് തുടക്കമിടാൻ ആഗ്രഹിക്കുന്നവർക്ക് കട്ടൻ കാപ്പി മികച്ചതാണ്. എന്നാൽ കഫീൻ ഉപഭോഗം കുറയ്ക്കണമെങ്കിൽ, കട്ടൻ ചായയാണ് നല്ലത്. ഹൈപ്പർടെൻഷൻ ഉള്ളവർ കട്ടൻ കാപ്പി ഒഴിവാക്കണം. വൈകുന്നേരങ്ങളിൽ എല്ലാവരും കട്ടൻ കാപ്പി ഒഴിവാക്കണം. കാരണം ഉറക്കത്തെ തടസപ്പെടുത്തും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കട്ടൻ ചായയാണ് മികച്ച ഓപ്ഷൻ.