മുഖത്തെ കറുത്തപുള്ളികൾ ഒഴിവാക്കാൻ വീട്ടുവൈദ്യം

google news
face dark spots

ധാതുക്കൾക്കൊപ്പം, വിറ്റാമിൻ-സിയുടെ മികച്ച ഉറവിടമാണ് പുതിന. ആയുർവേദ പ്രകാരം പുതിനയെ കാർമിനേറ്റീവ് സസ്യമായി കണക്കാക്കുന്നു. നെഞ്ചെരിച്ചിൽ, ഓക്കാനം, അസിഡിറ്റി എന്നിവയിൽ നിന്നും പുതിന ആശ്വാസം നൽകുന്നു. പുതിനയില കഴിക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളുമുള്ളതാണ്, അവയെക്കുറിച്ച് നമുക്ക് നോക്കാം.

പുതീനയില പല്ലിനെ ശുദ്ധീകരിക്കുവാൻ പറ്റിയ പ്രകൃതിദത്തമായ അണുനാശകങ്ങൾ അടങ്ങിയ വസ്തുവാണ്. പ്രഭാതത്തിൽ പല്ലുതേപ്പു കഴിഞ്ഞാൽ കുറച്ചു പൊതീനയില ചവച്ചാൽ മതി. അതിലടങ്ങിയ ക്ലോറോഫിൽ മറ്റു രാസവസ്തുക്കളുടെ സഹായത്താൽ വായനാറ്റത്തെ അകറ്റുന്നതും രോഗാണുക്കളെ നശിപ്പിക്കുന്നതും ഊനിനെ ശക്തിപ്പെടുത്തുന്നതുമാണ്.

വായനാറ്റം ഉള്ളവർക്കു പൊതീന ചവക്കുകയോ. പുതീന ചെടിയുടെ തണ്ട് കൊണ്ട് പല്ലുതേക്കുകയോ ചെയ്യുക. പൊതീന ഇല, പൊതീന തണ്ട് ഇവ വായിപ്പുണ്ണു, മോണവീക്കം , വായിനാറ്റം എന്നിക്കു ഉത്തമമാണു, പല്ലിനെ ശുദ്ധീകരിക്കാൻ പറ്റിയ ഒരു പ്രക്യതിദത്ത അണുനാശിനി കൂടിയാണ! വായക്കു രുചിയുണ്ടാക്കാനും പല്ലു കേടുവരാതിരികാനും പൊതിന ഇല, തണ്ട് എന്നിവകൊണ്ട് രാവിലെ തന്നെ പല്ലു തേച്ചാൽ മതി.മൂട്ട, കൂറ, കൊതുകു ശല്ല്യം ഒഴിവാക്കാൻ പൊതീന പുകക്കുകയോ, അല്ലെങ്കിൽ അരച്ചു കുടയുകയോ അതു മല്ലാ എങ്കിൽ കിടക്കയുടെ അടിയിൽ വിതറുകയോ ചെയ്യുക.

മുലയൂട്ടുന്ന അമ്മമാരുടെ മുലക്കണ്ണിൻ്റെ ഭാഗങ്ങളിൽ വ്രണങ്ങൾ ഉണ്ടാവുന്നത് സാധാരണമാണ്. ഇത് മുലയൂട്ടൽ പ്രക്രിയ കൂടുതൽ വേദനാജനകവും കഠിനവുമാക്കി മാറ്റുന്നു. ഇത്തരം സാഹചര്യങ്ങളിൽ പുതിന അവശ്യ എണ്ണ ഈ ഭാഗത്ത് പുരട്ടുന്നത് വേദന ലഘൂകരിക്കുന്നതിന് സഹായിക്കുകയും എളുപ്പത്തിൽ ആശ്വാസം പകരുകയും ചെയ്യും.

നിങ്ങളുടെ ഓർമശക്തി വർദ്ധിപ്പിച്ചുകൊണ്ട് കൂടുതൽ മികച്ചതായി മാറാൻ പുതിന ഇലകൾ നല്ലതാണ്. പുതിനയില കഴിക്കുന്നത് വഴി നിങ്ങളുടെ ശ്രദ്ധയും വൈജ്ഞാനിക പ്രവർത്തനങ്ങളും ഉത്തേജിപ്പിക്കാനാകുമെന്ന് നിരവധി പഠനങ്ങൾ തെളിയിക്കുന്നു. പുതിനയിലയിലെ സജീവ ഘടകങ്ങൾ ഓർമ്മ ശക്തിയും മാനസിക ജാഗ്രതയും മെച്ചപ്പെടുത്തി കൊണ്ട് തലച്ചോറിൻ്റെ ആരോഗ്യത്തെ കാത്തുപരിപാലിക്കുന്നു.

ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണിത്. പുതിനയിലകളിൽ അടങ്ങിയിരിക്കുന്ന പിത്തരസ ആസിഡുകൾ ദഹന എൻസൈമ് സ്രവത്തെ ഉത്തേജിപ്പിക്കുകയും പിത്തരസം വർദ്ധിപ്പിച്ചുകൊണ്ട് ദഹന പ്രക്രിയയെ സുഗമമാക്കുകയും ശരീരത്തിൽ ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്തുകയും ചെയ്യുന്നു. മാത്രമല്ല. ഇതിൻറെ ഉപയോഗം പോഷകങ്ങളുടെ പരിവർത്തനത്തിനും ഉപാപചയ പ്രവർത്തനങ്ങളെ എളുപ്പത്തിലാക്കുകയും ചെയ്തുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നത് ഉത്തേജിപ്പിക്കാനായി പുതിന ചായ കുടിക്കുന്നത് ശീലമാക്കാം. ഉന്മേഷദായകമായ ഈയൊരു ചായ ഒരു കലോറി രഹിത പാനീയമാണ്.

പുതിനയിലയിലെ ക്ലോറോഫില്ലിന്റെയും ആൻറി ബാക്ടീരിയൽ ഗുണങ്ങളുടേയും ഫലങ്ങൾ വായ്‌നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെ കൊല്ലാൻ സഹായിക്കുന്നു. പുതിന ഇലകളുടെ സത്തകൾക്ക് പല്ലിൽ അടിഞ്ഞുകൂടുന്ന പ്ലേക്കുകളെ നീക്കം ചെയ്യാനുള്ള ശേഷിയുണ്ട്. ദന്ത പ്രശ്‌നങ്ങളെ പ്രതിരോധിക്കാനായി ടൂത്ത് പേസ്റ്റ്, മൗത്ത് വാഷുകൾ, മൗത്ത് ഫ്രെഷനർ, ച്യൂയിംഗ് ഗം എന്നിവയിൽ ഇത് ഉപയോഗിച്ചുവരുന്നു. നിങ്ങളുടെ ശ്വാസോച്ഛ്വാസം തൽക്ഷണം പുതുമയുള്ളതാക്കി മാറ്റുന്നതിന് കുറച്ച് പുതിനയില വായിലിട്ട് ചവച്ചാൽ മതി.

തലവേദന ഒഴിവാക്കുന്നു: തലവേദന കുറയ്ക്കാനും ഇതിന് കാരണമാവുന്ന അവസ്ഥകളെ ലഘൂകരിക്കാനുമായി പുതിന ഇലകൾ പ്രവർത്തിക്കുന്നു. ആയുർവേദ ചികിത്സാവിധികളിൽ തലവേദനയിൽ നിന്ന് എളുപ്പത്തിൽ മോചനം നൽകുന്ന രോഗശാന്തി ഗുണങ്ങളുള്ള സസ്യമായി ഇതിനെ കണക്കാക്കിയിരിക്കുന്നു. പുതിനയിലയുടെ ശക്തവും ഉന്മേഷദായകവുമായ സുഗന്ധഗുണങ്ങൾ തലവേദനയും ഓക്കാനവും പോലുള്ള പ്രശ്നങ്ങളെ ലഘൂകരിക്കാൻ സഹായിക്കും. അതുകൊണ്ടുതന്നെയാണ് വേദനകൾ കുറയ്ക്കുന്ന ബാമുകളും അവശ്യ എണ്ണകളും നിർമ്മിക്കാനായി ഇത് പ്രധാന ചേരുവയായി ഉപയോഗിച്ചു വരുന്നത്

ആസ്ത്മ രോഗികൾക്ക് പുതിന ഇല പതിവായി കഴിക്കുന്നത് വളരെ ഉത്തമമാണ് എന്ന് കണ്ടെത്തിയിരിക്കുന്നു. കാരണം ഇത് ശരീരത്തിന് വിശ്രമം നൽകുകയും നെഞ്ചുഭാഗത്തെ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. തൊണ്ട, ശ്വാസകോശം, ഉപ ശ്വാസനാളങ്ങൾ എന്നിവയിലുണ്ടാകുന്ന തിരക്ക് കുറയ്ക്കുന്നതിനും ഇതിലെ ശക്തമായ ആൻ്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ സഹായിക്കും. 

മുഖക്കുരു മാറ്റാൻ പുതിന കൊണ്ട് ഇങ്ങനെ ഇങ്ങനെ ചെയ്യൂ . പുതിന നീര് പോലെ ഫലപ്രദമായ ഔഷധങ്ങൾ ഇല്ലെന്ന് തന്നെ പറയാം. പുതിന നീരിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ, ചർമ്മത്തിന്റെ അധിക എണ്ണമയം നിയന്ത്രിക്കും. പുതിന നീരിൽ പനിനീർ ചേർത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയുക.

പുതിനയില ഉപയോഗിച്ച് വളരെക്കാലമായി നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന കറുത്തപുള്ളികൾ മാറ്റാം. മുഖത്ത് കറുത്തപുള്ളികൾ ഉള്ള ഭാഗത്ത് പുതിനയില പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയുക. പതിവായി ഉപയോഗിച്ചാൽ കാലക്രമേണ കറുത്തപുള്ളികൾ പൂർണ്ണമായും മാറും. ...

വിണ്ടുകീറിയ പാദങ്ങൾ മൂലം ബുദ്ധിമുട്ടുകയാണോ നിങ്ങൾ? പുതിനയില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ പാദങ്ങൾ മുക്കി വയ്ക്കുക. അധികം വൈകാതെ പാദങ്ങളിലെ വിണ്ടുകീറലുകൾ അപ്രത്യക്ഷമായി അവ സുന്ദരമാകും. പുതിനയുടെ സുഗന്ധം മനസ്സിന് സന്തോഷവും സമാധാനവും നൽകുകയും ചെയ്യും.

നിങ്ങളുടെ തലയിൽ പേൻ ഇല്ലാതാക്കാൻ . പുതിന എണ്ണ ഉപയോഗിച്ച് അനായാസം ഈ പ്രശ്നത്തിന് പരിഹാരം കാണാനാകും. ആഴ്ചയിൽ 3-4 തവണ പുതിന എണ്ണ തലയിൽ നന്നായി തേച്ചുപിടിപ്പിക്കുക. ഏതാനും ദിവസത്തെ ഉപയോഗം കഴിയുമ്പോൾ തന്നെ നിങ്ങളുടെ തലയും മുടിയും പേൻ മുക്തമാകും.

Tags