കുരുമുളക് ഇട്ട വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ ഇതാണ്

ഒന്നുകിൽചായ അതും അല്ലെങ്കിൽ കോഫി ഇതായിരിക്കും പലരും രാവിലെ കുടിക്കുന്നത് . ചായയോ കോഫിയോ കുടിക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് കുരുമുളക് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ഒരു നുള്ള് കുരുമുളക് പൊടിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ അനവധിയാണ് .
കുടിയ്ക്കാന്‍ തിളപ്പിയ്ക്കുന്ന വെള്ളത്തില്‍ കുരുമുളക് ഇട്ട് കുടിച്ചാൽ ശരീരത്തിലെ ഡീഹൈഡ്രേഷന്‍ മാറ്റാനും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും ഉത്തമമാണ്. ചര്‍മകോശങ്ങളിലെ അഴുക്കുകള്‍ നീക്കാനും നല്ലൊരു വഴിയാണിത്
പനി , ചുമ, ജലദോഷം, തൊണ്ടവേദന എന്നിവ അകറ്റാൻ നല്ലൊരു മരുന്നാണ് കുരുമുളക് വെള്ളം. ഗ്യാസ് ട്രബിൾ പ്രശ്നമുള്ളവർ ദിവസവും വെറും വയറ്റിൽ കുരുമുളക് വെള്ളം കുടിക്കുക. ശരീരഭാരം കുറയ്ക്കാനും ഏറ്റവും നല്ലതാണ് കുരുമുളക് വെള്ളം.
കൂടാതെ ശരീരത്തിന്റെ സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാനും ഊര്‍ജം നല്‍കാനും കുരുമുളകിന് കഴിയും. കുരുമുളക് ചൂടു വര്‍ദ്ധിപ്പിച്ച് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഇതുകൊണ്ടുതന്നെ തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്
കുരുമുളകിട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് പ്രതിരോധ ശേഷി വർധിപ്പിക്കും. ശരീരത്തിലെ ടോക്‌സിനുകളാണ് പലപ്പോഴും ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങള്‍ക്കും കാരണമാകുന്നത്. അതുകൊണ്ടു തന്നെ കുരുമുളകിട്ട വെള്ളം കുടിച്ചാല്‍ ടോക്സിനുകള്‍ എളുപ്പത്തില്‍ ശരീരത്തില്‍ നിന്നും നീക്കം ചെയ്യാം.