നരച്ച മുടി വരണ്ടു പോകാതെ കറുപ്പിക്കാം, തേയിലപ്പൊടി ഉപയോഗിച്ചു നോക്കൂ
Sep 17, 2025, 19:35 IST
ചേരുവകൾ
പനികൂർക്ക
വെള്ളം
നെല്ലിക്കപ്പൊടി
മൈലാഞ്ചി
തേയില
തയ്യാറാക്കുന്ന വിധം
അൽപം വെള്ളത്തിൽ തേയിലപ്പൊടി ചേർത്തു തിളപ്പിക്കാം. ശേഷം ചൂടാറാൻ മാറ്റിവയ്ക്കാം. നന്നായി അരിച്ചെടുത്ത് പനികൂർക്ക ഇലയിലേയക്ക് നെല്ലിക്ക ഉണക്കിപ്പൊടിച്ചതും, മൈലാഞ്ചി ഇല പൊടിച്ചെടുത്തതും ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് തേയില വെള്ളം ഒഴിച്ച് കലക്കിയെടുക്കാം. ആ മിശ്രിതം ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്ക് മാറ്റി അടച്ചു സൂക്ഷിക്കാം. എട്ട് മണിക്കൂറിനു ശേഷം തുറന്ന് ഉപയോഗിക്കാം.
tRootC1469263">ഉപയോഗിക്കേണ്ട വിധം
തലമുടി പല ഭാഗങ്ങളായി തിരിച്ച് അരച്ചെടുത്ത മിശ്രിതം പുരട്ടാം. രണ്ട് മണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിലോ അല്ലെങ്കിൽ താളി ഉപയോഗിച്ചോ കഴുകി കളയാം. ആഴ്ചയിൽ മൂന്ന് തവണയെങ്കിൽ ഇത് ചെയ്തു നോക്കൂ.
.jpg)


