കറുത്ത വെളുത്തുള്ളി നിസാരക്കാരനല്ല ..

google news
Black garlic


എല്ലാ അടുക്കളകളിലും വളരെ സുലഭമായി കാണുന്ന ഒന്നാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്‍റി ഓക്‌സിഡന്‍റുകള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ വെളുത്തുള്ളി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വെളുത്തുള്ളി തന്നെ പല തരം ഉണ്ട്. അത്തരത്തില്‍ ഒന്നാണ് കറുത്ത വെളുത്തുള്ളി.

ഫൈറ്റോ ന്യൂട്രിയന്റുകളും മറ്റ് രോഗങ്ങളെ ചെറുക്കുന്ന ഘടകങ്ങളും അടങ്ങിയ കറുത്ത വെളുത്തുള്ളിയിൽ ഇരട്ടി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അറിയാം കറുത്ത വെളുത്തുള്ളിയുടെ ഗുണങ്ങള്‍…

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുത്ത വെളുത്തുള്ളിയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇവ ശീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.

തലച്ചോറിന്‍റെ ആരോഗ്യത്തിനും കറുത്ത വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വെളുത്തുള്ളി ദിവസവും കഴിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

പച്ച വെളുത്തുള്ളി പോലെ, കറുത്ത വെളുത്തുള്ളി ശരീരത്തിലെ ഇൻസുലിൻ ബാലൻസ് നിയന്ത്രിക്കാനും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് കറുത്ത വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ദിവസവും വെളുത്തുള്ളി കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇവ രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും. ഇതിന്റെ ഫലമായി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയുന്നു.

ശരീരഭാരം നിയന്ത്രിക്കാനും കറുത്ത വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്താം.

Tags