ബ്ലാക്ക് ഡയമണ്ട് ആപ്പിളിനെ കുറിച്ച് കേട്ടിട്ടുണ്ടോ..?

google news
ssss

എന്നാല്‍ ബ്ലാക്ക് ഡയമണ്ട് ആപ്പിളിനെ കുറിച്ച് പലരും കേട്ടിട്ടുണ്ടാകില്ല. ഒരു അപൂര്‍വ്വയിനം ആപ്പിളാണ് ബ്ലാക്ക് ഡയമണ്ട് ആപ്പിള്‍. ടിബറ്റിലെ പർവതങ്ങളിൽ നിന്നാണ് ഇവ എത്തുന്നത്. ഇതിന്‍റെ തൊലിഭാഗം നല്ല തിളങ്ങുന്ന കറുപ്പ് നിറമാണ്. ബ്ലൂബെറിയുടെയും ബ്ലാക്ക്‌ബെറിയുടെയും നിറങ്ങൾക്ക് കാരണമായ പിഗ്മെന്റായ ആന്തോസയാനിനുകളുടെ ഉയർന്ന സാന്ദ്രത മൂലമാണ് ഈ നിറം കിട്ടിയത്. ഈ ആപ്പിളിന് പ്രത്യേകതരം സുഗന്ധവുമുണ്ട്. ഇവയുടെ അകം ചെറിയൊരു ചുവപ്പ് നിറത്തിലുള്ളതാണ്.

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ബ്ലാക്ക് ഡയമണ്ട് ആപ്പിള്‍. ഫൈബര്‍ ധാരാളം അടങ്ങിയ ഇവയും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ കുടലിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബ്ലാക്ക് ഡയമണ്ട് ആപ്പിള്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ആന്‍റി ഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിരിക്കുന്നു. കുറച്ചധികം വിലയുള്ള ഇനം കൂടിയാണിത്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Tags