നിസാരക്കാരനല്ല കരിഞ്ചീരകം

karinjeerakam
karinjeerakam

കരിഞ്ചീരകത്തിന് മനുഷ്യ ശരീരത്തിന്റെ  രോഗ പ്രതിരോധ ശക്തിയെ നിലനിര്‍ത്താനും ദൃഢീകരിക്കാനും കഴിയുമെന്ന് അനിഷേധ്യാമാം വണ്ണം തെളിയിക്കപ്പട്ടിട്ടുണ്ട് . മനുഷ്യ ശരീരത്തിലെ മുഴുവന്‍ വ്യവസ്തകളുമായും ഈ രോഗപ്രതിരോധ ശേഷി നേരിട്ടോ അല്ലാതയോ ബന്ധപെട്ടിരിക്കുന്നതിനാല്‍ നിങ്ങളുടെ ശരീരത്ത ഏതൊരു രോഗം കടന്നാക്രമിക്കുമ്പാഴും ശരീരത്തിന്റെ മൊത്തം പ്രതിരോധ ശേഷിയെ തന്നയാണ് ബാധിക്കുന്നത്. 

വൈറസ്, ബാക്ടീരിയ, ഫംഗസുകള്‍, പരോപജീവികള്‍ തുടങ്ങിയ സൂക്ഷമ രോഗാണുക്കളും കീടങ്ങളും ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തയോ വ്യവസ്ഥയെയോ ബാധിക്കുന്നതിലൂടെയാണ് നമ്മുടെ മിക്ക ആരോഗ്യ പ്രശ്നങ്ങളും ആരംഭിക്കുന്നത്. ആധുനിക മരുന്നുകളുടെ ഉപോയഗത്തിലൂടെ ഓരോ രോഗലക്ഷണങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ചികിത്സയാണ് നല്‍കുന്നത്. 

ആള്‍ക്കഹോള്‍ പോലുള്ള നാശകാരികളായ ഘടകങ്ങള്‍ ഉള്‍കൊള്ളുന്നതും കൃത്രിമ രാസപദാര്‍ത്ഥങ്ങള്‍ ചെര്‍ത്തുണ്ടാക്കുന്നതാണ് ഈ മരുന്നുകള്‍. എന്നാല്‍ കരില്‍ഞ്ചീരക ചികിത്സ ശരീരത്ത ഒരൊറ്റ ഏകകമായി കൈകൊള്ളുന്നതും രോഗത്തിന്റെ അടിസ്ഥാന കാരണത്തോടുള്ള ഫലപ്രദമായ പോരാട്ടവുമാണ്. 

കരിഞ്ചീരകം മനുഷ്യ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷികുണ്ടാകുന്ന ദുര്‍ബലമോ ശകതമോ ആയ പ്രതിപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു. പഴക്കമേറിയ രോഗങ്ങള്‍ക്കും അലര്‍ജിക്കും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന രോഗല്‍ങ്ങള്‍ക്കുമെല്ലാം കരിഞ്ചീരകം ഉത്തമമായ ഔഷധമാണ്.ശരീര പോഷണത്തയും ദഹന പ്രക്രിയയെയും ഇത് ശക്തിപെടുത്തുകയും രക്തത്തില്ലെ പഞ്ചസാരയുടെ അളവ് കുറക്കുകയും ചെയ്യുന്നു. 

ദഹനേന്ദ്രിയങ്ങളിലും കുടലുകളിലും വളരുന്ന വിരകളെയും പരാന്ന ജീവികളെയും ഇത് പുറം തള്ളുന്നു. ശ്വാസനാള വീക്കം ചുമ എന്നിവയ്ക്ക് ശമനമുണ്ടാക്കുകയും ശരീരത്തിന്റെ പൊതുവായ ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. സ്ത്രീകളുടെ ആര്‍ത്തവ പ്രശ്നങ്ങളെ നിയന്ത്രിച്ചു നിര്‍ത്തുന്നു.
 

Tags