പാവയ്ക്ക കഴിക്കാൻ മടിയാണോ? കയ്പ് കുറയ്ക്കാൻ ഈ 6 ടിപ്പുകൾ മതി

 Bitter gourd

തൊലി കളയാം

പാവയ്ക്കയുടെ പരുക്കൻ തൊലിക്കാണ് കൂടുതൽ കയ്പുള്ളത്. അതിനാൽ കയ്പ് കുറയ്ക്കാൻ കത്തിയോ പീലറോ ഉപയോഗിച്ച് അതിൻ്റെ തൊലി ചുരണ്ടി കളഞ്ഞതിനു ശേഷം ഉപയോഗിച്ചു നോക്കൂ.

വറുത്തെടുക്കാം

തിളച്ച എണ്ണയിൽ വറുത്തെടുക്കുന്നതും പാവയ്ക്കയുടെ കയ്പ് കുറയ്ക്കാൻ സഹായകരമാണ്.

ഉപ്പ് ചേർത്തു വയ്ക്കാം

ഉപ്പ് പുരട്ടി വയ്ക്കുക എന്നത് മറ്റൊരു എളുപ്പ മാർഗമാണ്. ഉപ്പ് ചേർത്ത് 30 മിനിറ്റ് അത് മാറ്റി വയ്ക്കാം. ശേഷം ഉപയോഗിച്ചു നോക്കൂ.

കുതിർത്തു വയ്ക്കാം

ഒരു ചെറിയ ബൗളിൽ കുറച്ച് വെള്ളം ഒഴിക്കാം. അതിലേയ്ക്ക് അൽപം വിനാഗിരിയും പഞ്ചസാരയും ചേർത്ത് പാവയ്ക്ക കഷ്ണങ്ങൾ അതിലിട്ട് 30 മിനിറ്റ് എങ്കിലും മാറ്റി വയ്ക്കാം. ശേഷം വെള്ളത്തിൽ കഴുകിയെടുത്ത് പാകം ചെയ്യാൻ ഉപയോഗിക്കാം.

കുരു കളയാം

പാവയ്ക്കയുടെ തൊലി പോലെ തന്നെയാണ് വിത്തുകളും. അതിനാൽ കഷ്ണങ്ങളായി മുറിച്ചെടുക്കുമ്പോൾ വിത്തുകൾ നീക്കം ചെയ്യാൻ മറക്കരുത്.

ശർക്കര

അവസാന അടവ് എന്നതു പോലെ പാവയ്ക്ക കറിയ്ക്ക് കയ്പ് തോന്നിയാൽ അൽപം ശർക്കര പൊടിച്ചു ചേർത്ത് രുചി ബാലൻസ് ചെയ്യാൻ ശ്രമിക്കാം.
 

Tags