ഗർഭിണിയാകാൻ ഏറ്റവും നല്ല പ്രായം ഏതാണ്? അറിയാം

pregnant
pregnant
സ്‌ത്രീകൾക്ക്‌ ഗർഭം ധരിക്കാൻ പറ്റിയ പ്രായം ഏതാണെന്ന ചോദ്യത്തിന്‌ വ്യത്യസ്‌തങ്ങളായ അഭിപ്രായങ്ങൾ പല കോണുകളിൽ നിന്നും ഉയർന്ന്‌ വരാറുണ്ട്‌. ശാസ്‌ത്രീയമായ പഠനങ്ങളുടെയും സ്‌ത്രീകളുടെ ശരീരത്തിന്റെ പ്രത്യേകതകളുടെയും അടിസ്ഥാനത്തിൽ ഒരു സ്‌ത്രീക്ക്‌ ഗർഭിണിയാകാൻ പറ്റിയ ഏറ്റവും നല്ല സമയം 28 വയസ്സാണെന്ന്‌ ഗൈനക്കോളജിസ്‌റ്റും വന്ധ്യത ചികിത്സ വിദഗ്‌ധയുമായ ഡോ. നന്ദിത പൾഷേട്‌കർ പറയുന്നു.
tRootC1469263">
എന്നാൽ ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ ഇത്‌ പലപ്പോഴും പ്രായോഗികമാകാറില്ല എന്നതിനാൽ ആദ്യത്തെ കുഞ്ഞ്‌ 30 മുതൽ 35 വയസ്സിനിടെ ആകുന്നത്‌ അനുയോജ്യമാണെന്ന്‌ തന്റെ ഏറ്റവും പുതിയ പോഡ്‌കാസ്‌റ്റിൽ ഡോ. നന്ദിത അഭിപ്രായപ്പെടുന്നു.
ഒരു സ്‌ത്രീ ശാരീരികമായും വൈകാരികമായും സാമ്പത്തികമായും തയ്യാറാകുമ്പോഴാണ്‌ അവൾ ഗർഭിണിയാകേണ്ടതെന്നും ഡോക്ടർ നിർദ്ദേശിക്കുന്നു.
2022ൽ പുറത്ത്‌ വന്ന ഒരു പഠനം ആദ്യ പ്രസവത്തിനുള്ള അനുയോജ്യ പ്രായം 30.5 ആണെന്ന്‌ പറയുന്നു. അതേ സമയം അമേരിക്കയിലെ സെന്റേർസ്‌ ഫോർ ഡിസീസ്‌ കൺട്രോൾ ആൻഡ്‌ പ്രിവൻഷന്റെ പഠനം അനുസരിച്ച്‌ അവിടുത്തെ അമ്മമാരുടെ ആദ്യ പ്രസവത്തിന്റെ ശരാശരി പ്രായം 27 വയസ്സാണ്‌.
അമ്മ യൗവനത്തിൽ ആരോഗ്യത്തോടെ ഇരിക്കുമ്പോൾ പ്രസവം നടത്തുന്നത്‌ കുഞ്ഞിന്റെ ആരോഗ്യത്തിനും നല്ലതാണെന്ന്‌ ചില പഠനങ്ങൾ പറയുന്നു. ഇരുപതുകളുടെ അവസാനത്തിലും മുപ്പതുകളുടെ ആരംഭത്തിലും ഗർഭം ധരിക്കാനുള്ള സാധ്യത അധികമാണെന്ന്‌ അമേരിക്കൻ കോളജ്‌ ഓഫ്‌ ഒബ്‌സ്റ്റട്രീഷ്യൻസ്‌ ആൻഡ്‌ ഗൈനക്കോളജിസ്‌റ്റ്‌സ്‌ 2008ൽ പുറത്ത്‌ വിട്ട പഠനവും അടിവരയിടുന്നു. ഈ പ്രായത്തിൽ ഗർഭിണിയാകുന്നത്‌ ഗർഭാവസ്ഥയുമായി ബന്ധപ്പെട്ട സങ്കീർണ്ണതകളും ഒഴിവാക്കാൻ സഹായിക്കും

Tags