ശരീരത്തിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ബെറി പഴങ്ങള്‍ !

fruits
fruits

ചില പഴങ്ങള്‍ ശരീരത്തിലെ ഫാറ്റ് പുറംതള്ളാന്‍  സഹായിക്കും അത്തരത്തിലൊന്നാണ് ബെറി പഴങ്ങള്‍.  ഫൈബറും ആന്‍റി ഓക്സിഡന്‍റുകള്‍ വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുന്നത് വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കും. പ്രത്യേകിച്ച്, ബ്ലൂബെറി, ഫാറ്റ് പുറംതള്ളാന്‍ ബ്ലൂ ബെറികള്‍ക്കു സാധിക്കും.

tRootC1469263">

ഒപ്പം ഇവ ദഹനം മെച്ചപ്പെടുത്തുകയും ഹൃദ്രോഗത്തില്‍ നിന്നും പ്രമേഹത്തില്‍ നിന്നും  സംരക്ഷിക്കുകയും ചെയ്യും. ഒരു കപ്പ് ബ്ലൂബെറി ദിവസവും കഴിച്ചാല്‍ ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടാകാനുള്ള സാധ്യത കുറയുമെന്ന് ബ്രിട്ടനിലെ ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു.

അതുപോലെ തന്നെ, ബെറി പഴങ്ങള്‍ക്ക്  അർബുദ സാധ്യതയെ പ്രതിരോധിക്കാനുള്ള കഴിവും ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബെറി പഴങ്ങളിൽ അന്തോസയാനിൻ എന്ന വർണവസ്തു അടങ്ങിയിട്ടുണ്ട്. ഇതാണ് ചുവപ്പ്, നീല, പർപ്പിൾ നിറങ്ങൾ നൽകുന്നത്. ഇവ അർബുദ കോശങ്ങളിൽ 'സിർടുയിൻ 6' എന്ന എൻസൈമിന്‍റെ പ്രവർത്തനം വർധിപ്പിക്കുന്നു. ഈ എൻസൈമുകളെ നിയന്ത്രിക്കുക വഴി അര്‍ബുദ ചികിത്സയിൽ ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നാണ് കിഴക്കൻ ഫിൻലൻഡ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം പറയുന്നത്.

Tags