ഹൃദയത്തിന്റെ ശരിയായ പ്രവർത്തനത്തിന് ഇത് കഴിക്കൂ ...

heart

കോവയ്ക്ക കഴിക്കാത്ത മലയാളികൾ ഉണ്ടാകില്ല. പ്രായഭേദമന്യേ എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ് കോവയ്ക്ക. ഏത് കാലാവസ്ഥയിലും ധാരാളം ഫലം തരുന്നതിനാൽ വീട്ടമ്മമാരുടെയും കർഷകരുടെയും ഇഷ്ട സസ്യമാണ് ഇത്. മറ്റ് പച്ചക്കറികളെ അപേക്ഷിച്ച് നഗരങ്ങളിൽ താമസിക്കുന്നവരും ഇന്ന് കോവൽ കൂടുതലായി വളർത്തുന്നതായി കണ്ടു വരുന്നു.

ത്വക്ക് രോഗം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങൾക്ക് പ്രതിവിധിയായും ഹൃദയം, തലച്ചോറ് എന്നിവയുടെ ശരിയായ പ്രവർത്തനത്തിനും കോവയ്ക്ക കഴിക്കുന്നത് ഉത്തമമാണ്. കൂടാതെ ഉദര രോഗത്തിന് പ്രതിവിധിയും, ദഹനശക്തി വർധിപ്പിക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും കിഡ്‌നി സ്റ്റോൺ മൂത്രത്തിലൂടെ അലിഞ്ഞു പോകുന്നതിനും അലർജി, അണുബാധ എന്നീ രോഗങ്ങൾ ഇല്ലാതാക്കാനും കോവയ്ക്ക നല്ല ഒരു ആഹാരമായി ഉപയോഗിക്കാം.

ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന് കുളിർമ നൽകുന്നതിനും അമിത ക്ഷീണം കുറയ്ക്കാനും സഹായിക്കുന്നു. ഏറ്റവും എടുത്ത് പറയേണ്ട ഒന്ന് പ്രമേഹ രോഗികൾക്ക് ഇൻസുലിന് പകരമായി കോവൽ ഇലയുടെ നീര്, വേരിൽ നിന്നുള്ള സത്ത് എന്നിവ ഉപയോഗിക്കാം എന്നതാണ്. ദിവസവും ഇത് ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ പ്രമേഹത്തിന്റെ തോത് കുറഞ്ഞു വരുന്നതായി കാണാൻ കഴിയും.

കോവയ്ക്ക വച്ച് ധാരാളം വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയും. തോരൻ, മെഴുക്കുപുരട്ടി, കോവയ്ക്ക അച്ചാർ, പച്ചടി എന്നിവ അതിൽ ചിലത് മാത്രം. വേവിക്കാതെ പച്ചയായി കഴിക്കാവുന്ന ഫലമാണ് കോവയ്ക്ക. കുട്ടികൾ കൂടുതലും പച്ചയായി കഴിക്കാൻ താൽപര്യം കാണിക്കുന്നതായും കാണാം.

ഒരുപാട് വെള്ളം കെട്ടിനിൽക്കുന്നിടത്ത് കോവൽ നടാതിരിക്കുന്നതാണ് ഉത്തമം. അധികം പരിചരണവും ഒരുപാട് വളപ്രയോഗവും ഇതിന് വേണ്ട. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്ത് നട്ടാൽ നല്ല രീതിയിൽ വളരുന്നത് കാണാം. കോവലിന്റെ തണ്ട് ആണ് നടുന്നത്. ടെറസ്സിലേക്ക് പന്തലാക്കി വളർത്താൻ പറ്റിയ ഒരു വള്ളിച്ചെടിയാണിത്.  ഇത്രയൊക്കെ ഗുണങ്ങൾ നിറഞ്ഞ കോവയ്ക്ക ദിവസവും ആഹാരത്തിൽ ഉപയോഗിക്കാൻ ഇനി മറക്കില്ലല്ലോ.

Tags