വെറും വയറ്റിൽ പേരയ്ക്ക ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാമോ?

Guava Milkshake
Guava Milkshake
ആരോഗ്യഗുണങ്ങൾ ഏറെയുള്ള പഴമാണ് പേരയ്ക്ക. അതുപോലെ തന്നെ ഗുണങ്ങളുളള ഒന്നാണ് പേരയുടെ ഇലയും. പേരയ്ക്ക ഇലകളിൽ ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. രാവിലെ വെറും വയറ്റിൽ പേരയ്ക്ക ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 
1. രോഗ പ്രതിരോധശേഷി
tRootC1469263">
വിറ്റാമിൻ സിയും ആൻറിഓക്സിഡൻറുകളും അടങ്ങിയ പേരയ്ക്കയിലകൾ ചവയ്ക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. 
2. കുടലിൻറെ ആരോഗ്യം
നാരുകളാൽ സമ്പന്നമായ പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 
3. ബ്ലഡ് ഷുഗർ
പേരയ്ക്കാ ഇലകൾ ചവയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും സഹായിക്കും. 
4. ഹൃദയാരോഗ്യം
ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂട്ടാനും ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് നല്ലതാണ്. 
5. ശരീരഭാരം കുറയ്ക്കാൻ
പേരയ്ക്കാ ഇലകൾ ചവയ്ക്കുന്നത് വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.  
6. ചർമ്മം 
ആൻറി ഇൻറഫ്ലമേറ്ററി ഗുണങ്ങളുള്ള പേരയില ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്

Tags