ചേനയുടെ ഗുണങ്ങൾ അറിയാമോ ?
Sep 17, 2023, 16:40 IST

നാം പൊതുവേ ഉപയോഗിയ്ക്കുന്ന ഭക്ഷണ വസ്തുക്കളില്‍ പ്രധാനപ്പെട്ടതാണ് ചേന. ഭൂമിക്കടിയില്‍ വളരുന്ന ഒന്നാണിത്. ഇതിന്റെ തണ്ടും ഇലയുമെല്ലാം തന്നെ ഭക്ഷ്യ യോഗ്യമാണ്. കറികളില്‍ ഇട്ടും തോരനായുമെല്ലാം ഇത് ഉപയോഗിയ്ക്കാം. ഇതിന് ഏറെ പോഷക മൂല്യങ്ങളുമുണ്ട്. ഇത് ഭക്ഷണം മാത്രമല്ല, മരുന്നു കൂടിയാണ്. ആയുര്‍വേദം, സിദ്ധവൈദ്യം, യൂനാനിയിലുമെല്ലാം ഇത് ഉപയോഗിയ്ക്കുന്നു. ചേനയില്‍ ധാരാളം മിനറല്‍സും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഇത് ശരീര വളര്‍ച്ചയ്ക്കും എല്ലുകള്‍ക്ക് ശക്തി നല്‍കാനും പ്രയോജനകരമാകും.