ഉപ്പുവെള്ളംകൊണ്ട് മുഖം കഴുകിയാലോ, ഗുണങ്ങള്‍ ഏറെ, എങ്ങനെ തയ്യാറാക്കുമെന്നറിയാം

google news
Salt water

കൊച്ചി: ഉപ്പുവെള്ളം പല കാര്യങ്ങള്‍ക്കുമായി നാം ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഉപ്പുവെള്ളത്തിന് ചര്‍മ്മത്തിന് തിളക്കവും മിനുസവും നല്‍കാന്‍ കഴിയുമെന്നത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. ഉപ്പുവെള്ളം നിങ്ങളുടെ മുഖത്ത് സ്വാഭാവിക തിളക്കം നല്‍കുകയും പരിപാലിക്കുകയും ചെയ്യും. ഉപ്പുവെള്ളം കൊണ്ട് മുഖം കഴുകിയാല്‍ ഒട്ടേറെ ഗുണങ്ങളുണ്ട്.

ഉപ്പുവെള്ളത്തിന്റെ ഉപയോഗം അടുത്തകാലത്താണ് പ്രചാരം നേടാന്‍ തുടങ്ങിയത്. മുഖക്കുരു ഇല്ലാതാക്കും, ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ ഒഴിവാക്കും, ബ്ലാക്ക്‌ഹെഡ്‌സ് കുറയ്ക്കും തുടങ്ങിയു ഗുണങ്ങള്‍ ഉപ്പുവെള്ളത്തിനുണ്ട്. കൂടാതെ, മഗ്‌നീഷ്യം പോലുള്ള ധാതുക്കളും ഉപ്പുവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവുംം ചര്‍മ്മത്തെ പരിപാലിക്കാന്‍ ഉത്തമമാണ്. അതേസമയം, ഉപ്പുവെള്ളവുമായി ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നത് ചര്‍മ്മത്തെ വരണ്ടതാക്കും.

ഉപ്പുവെള്ളത്തിന്റെ ഉപയോഗം വീക്കം കുറയ്ക്കും. ഉപ്പ് വെള്ളത്തില്‍ കാണപ്പെടുന്ന ഒരു ധാതുവാണ് മഗ്‌നീഷ്യം, ഇത് വീക്കം കുറയ്ക്കാന്‍ സഹായിക്കും. തല്‍ഫലമായി, ചില രോഗങ്ങള്‍ക്ക് ഇത് ഗുണം ചെയ്യും. അതേസമയം, സെന്‍സിറ്റീവ് ചര്‍മമുള്ളവരില്‍ ഉപ്പുവെള്ളത്തിന്റെ കൂടുതലായുള്ള ഉപയോഗം വിപരീതഫലം ഉണ്ടാക്കും.

ചര്‍മ്മത്തിലെ എണ്ണമയം കുറയ്ക്കാന്‍ ഉപ്പുവെള്ളം സഹായിക്കും. അഴുക്ക്, മറ്റ് നിര്‍ജ്ജീവ കോശങ്ങള്‍ എന്നിവ നീക്കം ചെയ്യാനും ഇതിന് കഴിയും.
എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ഉപ്പ് വെള്ളത്തില്‍ മുഖം കഴുകുന്നത് നന്നായിരിക്കും.

ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതിലൂടെ ചര്‍മ്മം മിനുസമാര്‍ന്നതും തിളക്കമുള്ളതുമായിത്തീരും. ഒരു ഫിസിക്കല്‍ എക്‌സ്‌ഫോളിയന്റ് എന്ന നിലയില്‍, ഉപ്പുവെള്ളം നിങ്ങളുടെ സുഷിരങ്ങള്‍ ഫലപ്രദമായി വൃത്തിയാക്കുമെന്നതിനാല്‍ മുഖക്കുരു ഇല്ലാതാക്കാനും ഉപ്പുവെള്ളം സഹായിക്കും.

ഉപ്പുവെള്ളം തയ്യാറാക്കാം,

2 കപ്പ് (500 മില്ലി) ടാപ്പ് വെള്ളവും 1 ടീസ്പൂണ്‍ (5 മില്ലി) കടല്‍ ഉപ്പും തിളപ്പിക്കുക. ഇത് ഒരു പാത്രത്തില്‍ എടുത്ത് മിശ്രിതം ഒഴിച്ച് ഒരു അടപ്പ് കൊണ്ട് അല്‍പം അയവായി മൂടി തണുക്കാന്‍ അനുദിക്കുക.

 

Tags