മഞ്ഞൾ പാലിൻ്റെ ഗുണങ്ങൾ ഇതാണ്

Do you know the nutritional benefits of golden milk?
Do you know the nutritional benefits of golden milk?

മഞ്ഞളിലുള്ള ‘കുർക്കുമിൻ’ എന്ന ഘടകം ശരീരത്തിൻ്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നതാണ്. ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പന്നമായ മഞ്ഞൾ പാൽ പതിവായി ഉപയോഗിച്ചാൽ കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.


ദഹനം സുഗമമാക്കുന്നു;

രാത്രി കിടക്കുന്നതിന് മുമ്പ് മഞ്ഞൾപാൽ ഉപയോഗിക്കുന്നത് ശീലമാക്കിയാൽ ശരീര വേദനകളില്‍ നിന്ന് ഇതൊരു പരിധിവരെ ആശ്വാസം നല്‍കും. കൂടാതെ മഞ്ഞൾ പിത്തരസ ഉത്പാദനം വർധിപ്പിക്കുന്നതിനാൽ ദഹന പ്രക്രിയ സുഗമമാകും. കൂടാതെ, വയറു സംബന്ധമായ അസ്വസ്ഥതകൾ, ഗ്യാസ്, ദഹനക്കേട് എന്നിവയ്ക്കും ഇത് പ്രകൃതിദത്ത പരിഹാരമാണ്.

വീക്കം കുറയ്ക്കും;

മഞ്ഞളിലുള്ള ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ സന്ധിവേദന, സന്ധിവാതം തുടങ്ങിയ വീക്ക സംബന്ധമായ അസുഖങ്ങൾക്ക് ആശ്വാസം നൽകുന്നതാണെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഉന്മേഷ പ്രദാനി; മഞ്ഞള്‍ പാല്‍ സ്ഥിരമായി കുടിക്കുന്നതിലൂടെ മാനസിക സമ്മര്‍ദ്ദം അകറ്റി നിര്‍ത്താനാകും. ചര്‍മത്തിലെ അഴുക്ക് നീക്കം ചെയ്യാനും കോശങ്ങളുടെ തകരാറുകള്‍ പരിഹരിച്ച് തിളക്കമുള്ള ചര്‍മം പ്രദാനം ചെയ്യാനും ഗോൾഡൻ മിൽക്കിൻ്റെ സ്ഥിരമായ ഉപയോഗം സഹായിക്കുന്നു.


ചർമ്മത്തിന് തിളക്കം; ചർമത്തിലെ അഴുക്കുകൾ മഞ്ഞൾ നീക്കം ചെയ്യുന്നതിലൂടെ കോശങ്ങൾക്ക് പുനരുജ്ജീവനം സാധ്യമാകുകയും അകാല വാർധക്യം, മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് മോചനം ലഭിക്കാനും മഞ്ഞള്‍ പാലിൻ്റെ ഉപയോഗം സഹായിക്കും.

എങ്ങനെ തയാറാക്കും?

ഒരു ഗ്ലാസ് പാൽ ചൂടാക്കി അതിനൊപ്പം കുറച്ച് മഞ്ഞൾ ചേർത്തും ആവശ്യമെങ്കിൽ ഈ മിശ്രിതത്തിനൊപ്പം അല്‍പം ഇഞ്ചിയോ കറുവപ്പട്ടയോ ചേര്‍ത്തുമാണ് മഞ്ഞൾ പാൽ തയാറാക്കേണ്ടത്. മധുരം ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ അല്പം തേൻ ചേർക്കാം. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇത് കുടിക്കുന്നത് നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ദരുടെ അഭിപ്രായം.

Tags

News Hub