എരിവുള്ള ഭക്ഷണം ശരീരത്തിന് നൽകുന്ന ഗുണങ്ങൾ അറിയാമോ ?


ശരീരഭാരം നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്‌ക്കാനും മുളകും മറ്റ് എരിവുള്ള ഭക്ഷണങ്ങളും സഹായിക്കുന്നു. ഹൃദയത്തിന്റെ ആയാസം കുറയ്‌ക്കാനും രക്തസമ്മർദ്ദം കുറയ്‌ക്കാനും എരിവുള്ള ആഹാരത്തിന് സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ക്യാപ്സൈസിൻ ദഹനനാളത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നു. അൾസർ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കുന്നു. വാരിവലിച്ച് എരിവ് കഴിക്കാതെ മിതമായ അളവിൽ കഴിക്കണമെന്നത് പ്രത്യേകം ശ്രദ്ധിക്കണം. എരിവുള്ള ഭക്ഷണങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും ഉപയോഗിക്കുന്നതിന് മുൻപായി ആരോഗ്യ വിദഗ്ധനെ കാണുന്നത് ഉചിതമായിരിക്കും. മറ്റ് രോഗങ്ങളുള്ളവർ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രമേ എരിവ് അധികം കഴിക്കാവൂ.
tRootC1469263">എന്നാൽ എരിവും അധികമാകരുത്. മസാലകളും മറ്റ് എരിവും അടങ്ങിയ ആഹാരം വാരിവലിച്ച് കഴിക്കാതിരിക്കാൻ ശ്രമിക്കണം. കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക