ഈ പഴം കഴിച്ചാൽ ഇത്രയും ഗുണങ്ങളോ ?


ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ കൈതച്ചക്കയ്ക്കുണ്ട്. എന്നാൽ മൊത്തത്തിലൊരു കൈതച്ചക്ക ചെത്താനുള്ള മടിയുള്ളവരും നമുക്കിടയിൽ കൂടുതലാണ്. ചെത്തിയെടുക്കാനുള്ള ബുദ്ധിമുട്ട് കാരണം തന്നെ പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു ഫലവർഗം കൂടിയാണ് കൈതച്ചക്ക.നിരവധി ആരോഗ്യഗുണങ്ങളാണ് കൈതച്ചക്കയിൽ അടങ്ങിയിരിക്കുന്നത്.
ഭാരം നിയന്ത്രിച്ച് നിർത്തി ദഹനപ്രശ്‌നങ്ങൾ അകറ്റുന്നതിന് പൈനാപ്പിൾ കഴിക്കുന്നത് നല്ലതാണ്. കാൻസർ പോലുള്ള രോഗങ്ങളെയടക്കം ചെറുത്ത് നിർത്താൻ കഴിവുള്ള പോഷക ഘടകങ്ങളാണ് കൈതച്ചക്കയിൽ അടങ്ങിയിരിക്കുന്നത്. വിറ്റാമിൻ സിയും വിറ്റാമിൻ എയും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് കണ്ണുകളുടെ ആരോഗ്യത്തിനും ചർമ്മത്തിന് നിറം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
ഇൻഫ്ലമേഷൻ തടയാൻ പൈനാപ്പിളിലടങ്ങിയ ബ്രോമലെയ്ൻ സഹായിക്കുന്നു. പൈനാപ്പിൾ സത്ത് അലർജിക്ക് എയർവേ ഡിസീസ് ഉൾപ്പെടെയുള്ള രോഗങ്ങൾ തടയാൻ ഫലപ്രദമാണ്
എല്ലുകളുടെ വളർച്ചയ്ക്കു ആവശ്യമായ മാംഗനീസ് പൈനാപ്പിളിലുണ്ട്. കൂടാതെ ജീവകം സി യും ഉണ്ട്. പൈനാപ്പിൾ കുട്ടികളിൽ എല്ലുകളുടെ വളർച്ചയ്ക്കു സഹായിക്കുകയും മുതിർന്നവരിൽ എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള പൈനാപ്പിളിലെ ബ്രോമലെയ്ൻ സർജറിക്കു ശേഷം വേഗം സുഖമാകാൻ സഹായിക്കുന്നു. ഡെന്റൽ സർജറി കഴിഞ്ഞ രോഗികളിലെ വേദന കുറയ്ക്കാനും ഈ എൻസൈം സഹായിക്കും. ക്ഷീണം അകറ്റാനും പേശികൾക്കുണ്ടാകുന്ന ക്ഷതം കുറയ്ക്കാനും ഇത് സഹായിക്കും.