തൊലി കളഞ്ഞ ബദാം കഴിക്കുന്നതിന്റെ ​ഗുണങ്ങൾ

Benefits of eating peeled almonds
Benefits of eating peeled almonds

തൊലികളഞ്ഞ ബദാമിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. മൊത്തത്തിലുള്ള മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും തിളക്കവും കൂടുതൽ ഊർജ്ജസ്വലവുമാക്കുകയും ചെയ്യുന്നു.

തൊലികളഞ്ഞ ബദാമിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ മുടിയുടെ നാരുകൾ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഇത് പൊട്ടുന്നതിനും അറ്റം പിളരുന്നതിനുമുള്ള സാധ്യത കുറയ്ക്കുന്നു. 

tRootC1469263">

തൊലികളഞ്ഞ ബദാമിൽ ബയോട്ടിൻ (വിറ്റാമിൻ ബി 7) ധാരാളം അടങ്ങിയിട്ടുണ്ട്. ബദാം തൊലി കള‍ഞ്ഞ് കഴിക്കുന്നത് മുടികൊഴിച്ചിൽ തടയുന്നതിന് സഹായിക്കും. കൂടാതെ, ഇത് മുടി കട്ടിയുള്ളതും ആരോഗ്യകരവുമായി നിലനിർത്താൻ സഹായിക്കുന്നു.

തൊലികളഞ്ഞ ബദാമിലെ അവശ്യ ഫാറ്റി ആസിഡുകൾ തലയോട്ടിയെ പോഷിപ്പിക്കുകയും ഈർപ്പമുള്ളതാക്കുകയും വരൾച്ച അല്ലെങ്കിൽ താരൻ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 

തൊലികളഞ്ഞ ബദാമിൽ ധാരാളമായി കാണപ്പെടുന്ന മഗ്നീഷ്യം, തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇത് തലയോട്ടിയെ ആരോ​ഗ്യമുള്ളതാക്കുന്നതിനും സഹായിക്കുന്നു. ദിവസവും ഒരു പിടി കുതിർത്ത ബദാം കഴിക്കുന്നത് മുടി വളർച്ച വേ​ഗത്തിലാക്കുന്നു. 

ബദാം ദിവസവും കഴിക്കുന്നത് ചര്‍മ്മത്തിന്‍റെയും തലച്ചോറിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും. ബദാമിലെ വിറ്റാമിൻ ഇ ചർമ്മത്തെ മിനുസമാർന്നതും മൃദുലവുമാക്കും. 

Tags