ഗുണങ്ങൾ മനസിലാക്കി കഴിക്കാം പനീർ

paneer
paneer

എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് പനീർ കഴിക്കുന്നത് വളരെ ഉത്തമമാണ്. പാലിനെ അപേക്ഷിച്ച്‌ പനീറിൽ ലാക്ടോസിന്റെ അളവ് കുറവായതിനാൽ കുട്ടികളുടെ പല്ലുകൾക്ക് കേടുണ്ടാകില്ല.നഷ്ടപ്പെട്ട ഊർജം വളരെ പെട്ടെന്ന് വീണ്ടെടുക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും പനീർ വളരെയധികം സഹായിക്കും.

tRootC1469263">

പാല് ഉത്പന്നങ്ങളിൽ ഏറ്റവും പ്രധാനിയായ പനീർ നിരവധി പോഷകഗുണങ്ങളാൽ സമ്പുഷ്ടമാണ്. ജീവകങ്ങൾ, ധാതുക്കൾ, കാൽസ്യം, ഫോസ്ഫറസ് എന്നിവ പനീറിൽ ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. 
ഗർഭിണികൾക്ക് ആവശ്യമായ ജീവകം ബി കോംപ്ലക്സ് വൈറ്റമിനായ ഫോളേറ്റുകൾ പനീറിൽ ധാരാളം തന്നെയുണ്ട്. കുട്ടികളിൽ ചുമ, ജലദോഷം, ആസ്മ മുതലായവ വരുന്നതിനുള്ള സാദ്ധ്യത കുറയ്ക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പനീർ ശീലമാക്കാം. ധാരാളം മഗ്നീഷ്യം അടങ്ങിയതിനാൽ ഹൃദയാരോഗ്യം നിലനിർത്താനും മികച്ചതാണ് പനീർ.

Tags