ലെമണ്‍ ടീയുടെ ഗുണങ്ങള്‍...

google news
lemontea

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ലെമണ്‍ ടീ. കൊഴുപ്പിനെ ഇല്ലാതാക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും. അതിനാല്‍ പതിവായി വെറുംവയറ്റില്‍ ലമണ്‍ ടീ കുടിക്കുന്നത് ശരീരഭാരം കുറക്കാന്‍ വളരെ നല്ലതാണ്.

അസിഡിറ്റി പ്രശ്‌നമുള്ളവര്‍ക്കും ലെമണ്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.പൊട്ടാസ്യം, മഗ്‌നീഷ്യം, സിങ്ക്, കോപ്പര്‍ തുടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ലെമണ്‍ ടീ സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കും.

നാരങ്ങ വിറ്റാമിന്‍ സിയുടെ കലവറയാണ്. അതിനാല്‍ നാരങ്ങാ ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ഗുണം ചെയ്യും. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നവുമാണ് ലെമണ്‍ ടീ.ചെറുനാരങ്ങയിലെ ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിന്റെ ആരോഗ്യത്തിനൊപ്പം ചര്‍മ്മത്തിന്റെ ആരോഗ്യവും നല്ലതാക്കുന്നു.

ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ ലെമണ്‍ ടീ സഹായിക്കും. ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കുവാനും ഇത് സഹായിക്കും. ശരീരത്തിലെ മെറ്റബോളിസം എളുപ്പത്തിലാക്കാന്‍ ലെമണ്‍ ടീ വളരെ നല്ലതാണ്.


(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)

Tags