പഴത്തെക്കാൾ കേമൻ കുരു തന്നെ; അറിയാമോ ചക്കക്കുരുവിന്റെ ഗുണങ്ങൾ

google news
chakka

നമ്മുടെയെല്ലാം  വീടുകളിലും സുലഭമായി ലഭിക്കുന്ന പഴമാണ് ചക്ക. സീസണായാൽ പിന്നെ ചക്കയുടെ വിവിധതരം വിഭവങ്ങൾ തീൻമേശയിൽ ഇടംപിടിക്കും. നിരവധി ആരോഗ്യ ഗുണങ്ങളാൽ സമൃദ്ധമാണ് ചക്ക. സീസൺ കഴിഞ്ഞാലും മിക്കവാറും ചക്കക്കുരു സൂക്ഷിച്ചു വെക്കും. അത്ര പെട്ടന്നൊന്നും നശിച്ചു പോവില്ലെന്നുള്ളതും ഇതിന്റെ മേന്മയാണ് 
സത്യത്തിൽ പഴത്തേക്കാൾ എത്രയോ ഇരട്ടി പോഷകങ്ങളാണ് ചക്കക്കുരുവിൽ ഒളിഞ്ഞിരിക്കുന്നതെന്ന് എത്രപേർക്ക് അറിയാം? 

ചക്കയ്ക്കുള്ളതുപോലെ തന്നെ ഒരുപാട് പോഷകമൂല്യങ്ങള്‍ ചക്കക്കുരുവിനും ഉണ്ട്. തയാമിന്‍,റൈബോഫ്‌ളാവിന്‍ തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ത്വക്ക്, കണ്ണ്,മുടി എന്നിവയുടെ ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യുന്നവയാണ്.

ഏറ്റവും വലിയ വൃക്ഷഫലമായ ചക്കയിൽ വിറ്റാമിൻ ബി, സി, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ് തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ചക്കക്കുരുക്കളിലും സിങ്ക്, ചെമ്പ്, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാൽ നിറഞ്ഞിരിക്കുന്നു 

chakkakkuru

നാരുകൾ, ഇരുമ്പ്, സിങ്ക്, മഗ്നീഷ്യം, ചെമ്പ്, പൊട്ടാസ്യം എന്നിവയാൽ നിറഞ്ഞതാണ് ചക്കക്കുരു , ഇത് ഒരുമിച്ച് ആരോഗ്യപരമായ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു.സസ്യാധിഷ്ഠിത ലെക്റ്റിൻ ആയ ജാക്കലിൻ എന്ന പ്രോട്ടീന് ഇമ്മ്യൂണോമോഡുലേറ്ററിയും ആന്റി വൈറൽ ഗുണങ്ങളുമുണ്ട്.

വിറ്റാമിനുകൾ എ, സി തുടങ്ങിയ അവശ്യ പോഷകങ്ങളും ചക്ക വിത്തുകളുടെ ആൻറി ബാക്ടീരിയൽ, ആൻറി വൈറൽ ഗുണങ്ങളും നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
ഇവയെല്ലാം ചേർന്ന് നിങ്ങളുടെ ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു.

ചക്കക്കുരു ആമാശയത്തിലെ ദോഷകരമായ വാതകങ്ങളുടെ പ്രകാശനം കുറയ്ക്കുന്നതിനും പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുന്നതിലൂടെ ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.കുരു ഉണക്കി പൊടിച്ച് ചെറുചൂടുള്ള വെള്ളത്തിൽ കലക്കി കഴിക്കുന്നത് ദഹനക്കേട് തടയും

വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് കാഴ്ച ശക്തി കൂട്ടുന്നതിനും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. അനീമിയ പോലുള്ള അസുഖങ്ങളെ ചെറുക്കാന്‍ ഇതിലടങ്ങിയിരിക്കുന്ന ധാതുക്കള്‍ സഹായിക്കുന്നു.

Tags