മുന്തിരിയുടെ ഗുണങ്ങൾ അറിയാം...

grapes

 നിരവധി ഗുണങ്ങൾ ഉള്ള പഴമാണ് മുന്തിരി. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഏറെ ഗുണങ്ങൾ മുന്തിരി കഴിച്ചാൽ ലഭിക്കും .  ദിവസവും ഒരു ടീ സ്‌പൂൺ മുന്തിരി നീര് കുഞ്ഞുങ്ങളിലെ മലബന്ധം ഒഴിവാക്കാൻ കൊടുത്താൽ മതി. രക്തക്കുറവ് കൊണ്ടുള്ള വിളർച്ചയകറ്റാനും മുന്തിരി കൊണ്ട് സാധിക്കുകയും ചെയ്യും.   ഇവ കഴിച്ചാൽ തലവേദന, ചെന്നിക്കുത്ത് എന്നിവയ്‌ക്ക് ആശ്വാസം ലഭിക്കും. മുന്തിരി കഴിക്കുന്നത്  മൂത്രച്ചടച്ചിൽ മാറാനും  സഹായിക്കും. ആഹാരത്തോടുള്ള വിരക്തി മാറി, വിശപ്പുണ്ടാകാൻ പതിവായി മുന്തിരി കഴിച്ചാൽ സാധിക്കുന്നതാണ്.

tRootC1469263">

 ദിവസവും മുന്തിരി കഴിക്കുന്നത് ശരീരപുഷ്‌ടിക്കും ഉന്മേഷത്തിനും നല്ലതാണെന്നാണ് ആയുർവേദം പറയുന്നത്  ധാരാളം നാരുകളും വെള്ളവും മുന്തിരിയിൽ  അടങ്ങിയിട്ടുണ്ട്.  നേത്രസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാൻ മുന്തിരിയിൽ ല്യൂട്ടീൻ, സിയാക്‌സാന്തിൻ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ അവയ്‌ക്ക് കഴിയും. മുന്തിരിയിലുള്ള പോളിഫെനോൾസ്, പൊട്ടാസ്യം, തുടങ്ങിയവും വീക്കം തടയുന്ന ആന്റി ഇൻഫ്ളമേറ്ററി സവിശേഷതകളും ഉണ്ട്. ഹൃദയാരോഗ്യത്തിനും മുന്തിരി ഉത്തമമാണ്.

 

Tags