അറിയാമോ നെല്ലിക്കയുടെ ഗുണങ്ങൾ ?


രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതോടൊപ്പം കോശങ്ങളുടെ സംരക്ഷണത്തിനും മികച്ച ചോയ്സ് ആണ് നെല്ലിക്ക. വിറ്റാമിൻ സിയ്ക്ക് പുറമെ ഇരുമ്പ്, കാൽസ്യം, ആന്റിഓക്‌സിഡന്റുകൾ, അമിനോ ആസിഡുകൾ, ധാതുക്കൾ, പോളിഫിനോൾസ്, ഡയറ്ററി ഫൈബർ മുതലായവയും ധാരാളമായി നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.
tRootC1469263">ഇവയ്ക്ക് പുറമെ നെല്ലിക്കയിൽ ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായകരമാണ്. ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ നെല്ലിക്ക സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

വിറ്റാമിൻ സി സമ്പുഷ്ടമായ നെല്ലിക്ക പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയും. കുട്ടികൾക്കും മുതിർന്നവർക്കും പ്രായമായവർക്കും വിറ്റാമിൻ സി പ്രധാനമാണ്. നെല്ലിക്കയിലെ വിറ്റാമിൻ സി ഹൃദയാരോഗ്യത്തിന് മികച്ചതാണ്. ഇത് ഹൃദയത്തിലെ ധമനികളെ ശക്തിപ്പെടുത്തുകയും കട്ടിയാക്കുകയും ചെയ്യുന്നു. ചീത്ത കൊളസ്ട്രോൾ അകറ്റുന്നതിന് നെല്ലിക്ക സഹായകമാണ്.
ഹൃദയ ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കാൻ നെല്ലിക്കയ്ക്ക് കഴിയും. നെല്ലിക്ക 12 ആഴ്ച തുടർച്ചയായി കഴിക്കുന്നത് ശരീരത്തിൽ കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (മോശം കൊളസ്ട്രോൾ), മൊത്തത്തിലുള്ള കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെ അളവ് കുറയ്ക്കുമെന്ന് ഗവേഷണ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള ഫൈബർ വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. അതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്. ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി കൊഴുപ്പ് നീക്കം ചെയ്യാൻ നെല്ലിക്ക ഫലപ്രദമാണെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്