ഇഞ്ചിയുടെ ഗുണങ്ങൾ അറിയാം


ഓക്കാനം, വയറിന്റെ പ്രശ്‌നങ്ങള്‍, ഗ്യാസ്ട്രബിള്‍ തുടങ്ങിയവയ്ക്കുള്ള പരിഹാരമാണ് ഇഞ്ചി. വിറ്റാമിന്‍ സി, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക്, കോപ്പര്‍, മാംഗനീസ് തുടങ്ങിയവയും ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. ഇഞ്ചിയിട്ട് വെള്ളം തിളപ്പിച്ചു കുടിച്ചാലുള്ള ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.
tRootC1469263">വെറും വയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്. ഇഞ്ചിയിലെ ആന്റിഓക്സിഡന്റുകള്‍ പ്രായമാകുന്നതിനും ചര്‍മ്മത്തിന് കേടുപാടുകള്‍ വരുത്തുന്നതിനും കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കും

ജേണല്‍ ഓഫ് ഡെര്‍മറ്റോളജിക്കല്‍ സയന്‍സിലെ ഒരു പഠനമനുസരിച്ച്, ഈ ആന്റിഓക്സിഡന്റുകള്‍ക്ക് അള്‍ട്രാവയലറ്റ് വികിരണത്തില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാനും ചര്‍മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താനും കഴിയും.ചര്‍മത്തിലെ തിണര്‍പ്പ്, മുഖക്കുരു, ചുളിവുകള്‍, നേര്‍ത്ത വരകള്‍ തുടങ്ങിയ പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കും. ഇത് രക്തത്തെ സ്വാഭാവികമായി ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു.
പ്രമേഹരോഗികള്‍ക്ക് ഇഞ്ചി വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. ഇഞ്ചി ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളാല്‍ സമ്പന്നമാണ്.ഇത് രോഗാണുക്കളോടും വീക്കം ഉണ്ടാക്കുന്ന ദോഷകരമായ ബാക്ടീരിയകളോടും പോരാടുന്നതിന് ശരീരത്തെ പ്രാപ്തമാക്കുന്നു. വിട്ടുമാറാത്ത വീക്കം ചെറുക്കാന്‍ ഇഞ്ചി വെള്ളം വളരെ നല്ലതാണ്.
വെറും വയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നു. ദഹനക്കേട്, മലബന്ധം, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ഇത് വളരെ ഗുണം ചെയ്യും. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് നല്ലതാണ്