നെയ്യുടെ ​ഗുണങ്ങളറിയാം

google news
ghee

 നിരവധി ആരോ​ഗ്യ ​ഗുണങ്ങളുള്ള ഒന്നാണ് നെയ്യ്.

ഊർജ്ജം വർദ്ധിപ്പിക്കും - നെയ്യിൽ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡ് ഊർജ്ജം പ്രദാനം ചെയ്യും. പക്ഷെ ചൂട് കാലവസ്ഥയിൽ നെയ് ഉപയോ​ഗം അത്ര നല്ലതല്ല. ‍നെയ് ഉപയോ​ഗിക്കുന്നത് ശരീരത്തെ ചൂടാക്കും എന്നതുകൊണ്ട് തണുപ്പ് കാലാവസ്ഥയിലാണ് ഇത് അനുയോജ്യം.

ദഹനവ്യവസ്ഥയെ സഹായിക്കും - നെയ്യിൽ ബ്യൂട്ടിറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് വയറിലെ പ്രോബയോട്ടിക് ബാക്ടീരിയകൾക്ക് നല്ലതാണ്. ഈ ആസിഡ് കുടലിന്റെ ആരോ​ഗ്യം നിലനർത്താനും സഹായിക്കും. മലബന്ധം പോലുള്ള ബുദ്ധിമുട്ടുകൾ മാറ്റാൻ നെയ്യ് നല്ലതാണ്.

ചർമ്മത്തിന് നല്ലത് - എ, ഇ എന്നീ വിറ്റാമിനുകൾ അടങ്ങിയിട്ടുള്ളതിനാൽ നെയ്യ് ചർമ്മത്തിന് അനുയോജ്യമാണ്. ഭക്ഷണത്തിൽ ഉപയോ​ഗിക്കുന്നതിനൊപ്പം ചർമ്മത്തിൽ നെയ്യ് നേരിട്ട് പുരട്ടുന്നതും നല്ലതാണ്.

ഹൃദയത്തിന് നല്ലത് - ചീത്ത കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും വീക്കം കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും നെയ്യ് സഹായിക്കും. പക്ഷെ ഉപയോ​ഗം മിതമായ അളവിൽ വേണം. കാരണം, നെയ്യിലെ പൂരിത കൊഴുപ്പ് ചിലർക്ക് പ്രശ്നമുണ്ടാക്കാം.

ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം - ലിനോലെയ്ക് ആസിഡ്, ഒമേ​ഗ 6 ഫാറ്റി ആസിഡ് എന്നിവ ഉള്ളതിനാൽ ഇത് വയറിലെ കൊഴുപ്പ് കത്തിക്കാൻ സഹായിക്കും. കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളും ആരോ​ഗ്യകരമായ കൊഴുപ്പുകളും നെയ്യിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Tags