വെണ്ടയ്ക്കയുടെ ഗുണങ്ങൾ


വിറ്റാമിൻ എ, സി, കെ, കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക്, കോപ്പർ തുടങ്ങിയവ ഉയർന്ന തോതിൽ വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. വെണ്ടയ്ക്ക ഉപയോഗിച്ച് തോരൻ, കിച്ചടി, മെഴുക്കുപുരട്ടി, അച്ചാർ അങ്ങനെ നിരവധി വിഭവങ്ങൾ തയ്യാറാക്കാം. കൊളസ്‌ട്രോൾ, പ്രമേഹം എന്നിവയെ കുറയ്ക്കാനും വെണ്ടയ്ക്ക കഴിക്കുന്നതിലൂടെ സഹായിക്കും.
tRootC1469263">കണ്ണിന് താഴെയുള്ള കറുപ്പകറ്റാനും വെണ്ടയ്ക്ക സഹായിക്കും. ഇതിനായി വെണ്ടയ്ക്കാ നീര് ഒരല്പം പുരട്ടി, ഉണങ്ങിക്കഴിഞ്ഞ് കഴുകി കളയുക. താരൻ അകറ്റാനായി വെണ്ടയ്ക്ക കുറുകെ മുറിച്ചു അൽപ്പം വെള്ളത്തിലിട്ടു തിളപ്പിച്ചാറിച്ച വെള്ളത്തിലേക്ക് അല്പം നാരങ്ങാ നീര് കൂടി ചേർത്തു തല കഴുകാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിനും തിളക്കം വർധിപ്പിക്കാനും ഇത് നല്ലതാണ്.

ദഹനം എളുപ്പമാക്കാൻ വെണ്ടയ്ക്കയിൽ അടങ്ങിയിരിക്കുന്ന യുജെനോൾ എന്ന ഫൈബർ സഹായിക്കും. ഇതിലെ വിറ്റാമിൻ സി രോഗപ്രതിരോധ ശക്തിയെ വർധിപ്പിക്കുന്നു. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന്റെ അമിതഭാരം കുറയ്ക്കുന്നതിനും വെണ്ടയ്ക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്.