ഉണമുന്തിരി ഇങ്ങനെ കഴിച്ചാലുള്ള ഗുണങ്ങൾ

google news
munthiri

 മഞ്ഞ, തവിട്ട്, കറുപ്പ് എന്നിങ്ങനെ പല നിറങ്ങളിലുള്ള ഉണക്കമുന്തിരി ഒരുവിധം എല്ലാവര്ക്കും ഇഷ്ടമാണ് .  പ്രകൃതിദത്തമായ ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള  മുന്തിരിയുടെ ഗുണഗണങ്ങള്‍ അനവധിയാണ്

ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്കമുന്തിരി. നാരുകൾ ധാരാളം അടങ്ങിയതിനാൽ ഇവ മലബന്ധം അകറ്റാന്‍ സഹായിക്കുന്നു.


ഉയർന്ന രക്തസമ്മർദ്ദമുള്ളവർ കറുത്ത ഉണക്കമുന്തിരി കഴിക്കണം, കാരണം അവയിൽ പൊട്ടാസ്യം കൂടുതലാണ്. ഉയർന്ന കൊളസ്ട്രോൾ അല്ലെങ്കിൽ ഉയർന്ന ട്രൈഗ്ലിസറൈഡ് അളവ് ഉള്ളവർക്കും ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കും ഇത് ഗുണം ചെയ്യും.

unakka munthiri
രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കാം. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും കണ്ണിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. അതുപോലെ തന്നെ വിളര്‍ച്ചയെ തടയാനും എല്ലുകളുടെ ആരോഗ്യത്തിനും കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കാം. പല്ലുകളുടെ ആരോഗ്യത്തിനും ഉണക്ക മുന്തിരി കഴിക്കുന്നത് ഗുണം ചെയ്യും. പല്ലിലെ ഇനാമലിനെ സംരക്ഷിക്കാന്‍ കാത്സ്യം ധാരാളമടങ്ങിയ ഉണക്കമുന്തിരിക്കു കഴിയും.


കുതിർത്ത  ഉണക്കമുന്തിരിയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഉയർന്ന ഫൈബർ ഉള്ളടക്കം രാവിലെ സുഗമമായ മലവിസർജ്ജനം ഉറപ്പാക്കുന്നു. വയറിന്റെയും ആരോഗ്യവും ചർമ്മത്തിന്റെയും മുടിയുടെയും ഗുണനിലവാരത്തിനും ആരോഗ്യത്തിനും നല്ലതാണ്. മലബന്ധം ഉള്ളവർക്കും ഇത് കഴിക്കാം.

വിഷാംശം ഇല്ലാതാക്കുന്ന ഗുണങ്ങൾ ഉള്ളതിനാൽ, കറുത്ത ഉണക്കമുന്തിരി മുഖക്കുരുവിനും ചർമ്മസംരക്ഷണത്തിനും നല്ലതാണ്. മുടിയുടെ കാര്യത്തിൽ, കറുത്ത ഉണക്കമുന്തിരി രക്തചംക്രമണത്തിനും തലയോട്ടിയുടെ ആരോഗ്യത്തിനും സഹായിക്കും.

 ശരീരത്തിന് വേണ്ട ഊര്‍ജ്ജം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ കൂടാതെ ഭാരം ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദിവസവും ധാരാളം ഉണക്ക മുന്തിരി കഴിക്കാം. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും കുതിര്‍ത്ത കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്

Tags