വെറും വയറ്റിൽ ഇഞ്ചി കഴിച്ചാൽ ഇത്രയും ഗുണങ്ങളോ?

ginger
ginger

രാവിലെ ഇഞ്ചി പച്ചയ്ക്ക് കഴിക്കുന്നത് ദഹനത്തെ സുഖകരമാക്കുന്നുവെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. അതോടൊപ്പം ഉമിനീർ, എൻസൈം എന്നിവയുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ഭക്ഷണം ദഹിപ്പിക്കാനും വയറു വീർക്കുന്നതും ദഹനക്കേടും തടയാനും സഹായകരമാകുകയും ചെയ്യുന്നു.

tRootC1469263">

ഇഞ്ചി കഴിക്കുന്നത് ജലദോഷം, പനി, തൊണ്ടവേദന തുടങ്ങിയ സീസണൽ രോഗങ്ങളെ ചെറുക്കാൻ ശരീരത്തെ സഹായിക്കുന്നു. കൂടാതെ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം ഗർഭിണികൾക്ക് ഓക്കാനമായാലും, അല്ലെങ്കിൽ വയറുവേദന ആയാലും, പച്ച ഇഞ്ചി ആശ്വാസം നൽകും.

Tags