ഉപ്പിട്ട വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ

Drink water to maintain good health
Drink water to maintain good health

ഓരോ തവണയും മൂത്രമൊഴിക്കുമ്പോഴും കരയുമ്പോഴും വിയർക്കുമ്പോഴും നമുക്ക് വെറും ജലം മാത്രമല്ല നഷ്ടമാകുന്നത് സോഡിയം, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, അവശ്യ ഇലക്ട്രോലൈറ്റുകൾക്കൊപ്പം ജലവും നഷ്ടപ്പെടുന്നു. അതിനാൽ, വെറും വെള്ളം കുടിക്കാതെ അൽപം ഉപ്പിട്ട് വെള്ളം കുടിക്കുന്നത് ശീലമാക്കാവുന്നതാണെന്ന് പോഷകാഹാര വിദഗ്ധയായ പൂജ മഖിജ അടുത്തിടെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

tRootC1469263">

പിങ്ക് ഉപ്പ്, ഹിമാലയൻ ഉപ്പ് ഇവയിൽ ഏത് വേണമെങ്കിലും ചേർക്കാവുന്നതാണെന്നും ഇൻറർനാഷണൽ സൊസൈറ്റി ഓഫ് സ്‌പോർട്‌സ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

സംസ്കരിച്ച ഭക്ഷണങ്ങളിലെ അധിക ഉപ്പ് ദോഷകരമാണ്. എന്നാൽ, പ്രകൃതിദത്തവും ധാതുക്കളും അടങ്ങിയ ഉപ്പ് ശരീരത്തിൻ്റെ ശരിയായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണെന്ന്  വിദ​ഗ്ധർ പറയുന്നു. ശരീരത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞാൽ ക്ഷീണം, തലകറക്കം, എന്നിവയ്ക്ക് കാരണമാകും. കുറഞ്ഞ സോഡിയമുള്ള ഭക്ഷണങ്ങൾ യഥാർത്ഥത്തിൽ സ്ട്രെസ് ഹോർമോണുകളും ഇൻസുലിൻ പ്രതിരോധവും വർദ്ധിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു.

Tags