കരിക്ക് കുടിച്ചാലുള്ള ഗുണങ്ങളിതാണ്

karikk
karikk

കരിക്കിന്‍ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

ദഹനപ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണിത്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ രാവിലെ വെറും വയറ്റില്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

tRootC1469263">

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇത് കുടിക്കുന്നത് വളരെ നല്ലതാണ്. രാവിലെ ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് കരിക്കിന്‍ വെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും.
ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.


കൂടാതെ ഇതില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും നിര്‍ജലീകരണം ഒഴിവാക്കാനും കരിക്കിന്‍ വെള്ളം കുടിയ്ക്കാം.വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ഇവ കുടിക്കുന്നത് നല്ലതാണ്.

തളര്‍ച്ച മാറ്റാന്‍ മികച്ചൊരു ശീതളപാനീയമാണിത്. വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയായ കരിക്കിന്‍ വെള്ളം കുടിക്കുന്നത് എനര്‍ജി ലഭിക്കാനും സഹായിക്കും. കായികാധ്വാനമുള്ള ജോലികള്‍, വ്യായാമം എന്നിവയ്ക്ക് ശേഷം കുടിക്കാന്‍ ഏറ്റവും ഉത്തമമായ പാനീയം കൂടിയാണിത്.
 

Tags