ഒരുപാട് ഗുണങ്ങളുണ്ട് ഒരു ഗ്ലാസ്സ് ഗ്രീന്‍ ടീ കുടിച്ചാല്‍

tea
tea

രാവിലെ ഒര ഗ്ലാസ്സ് ഗ്രീന്‍ ടീ കുടിച്ചാല്‍ പിന്നെ രാവിലത്തെ ഭക്ഷണം കഴിച്ചില്ലെങ്കിലും ഒരു പ്രശ്‌നവുമില്ല. അത്രയ്ക്കും ഗുണങ്ങളുണ്ട് ഒരു ഗ്ലാസ്സ ഗ്രീന്‍ ടീ കുടിച്ചാല്‍. ഇത് ഓര്‍മ്മശക്തി മെച്ചപ്പെടുത്തുന്നതിനും മനസ്സിനെ ഷാര്‍പ്പ് ആക്കുന്നതിനും ശരീരഭാരം കുറയ്ക്കാനും പേരുകേട്ടതാണ്. 

വായ്നാറ്റം, ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവ തടയാനും ഇത് സഹായിക്കുന്നു. ഇതില്‍ എല്‍-തിയനൈന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സ്ട്രെസ് ഹോര്‍മോണുകളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

ഗ്രീന്‍ ടീ ആയാലും സാധാ ടീ ആയാലും തേയിലയില്‍ നിന്നാണ് ഉല്‍പാദിപ്പിക്കുന്നതെന്ന ധാരണ പലര്‍ക്കും ഉണ്ട്. എന്നാല്‍, രണ്ടും ഒരേ ചെടിയില്‍ നിന്നായിട്ടും എന്തുകൊണ്ടാണ് ഗുണത്തില്‍ മത്രം ഇത്ര വ്യത്യാസം എന്നായിരിക്കും പലര്‍ക്കും സംശയം. നല്ലപോലെ ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്ന ഒരു ചെടിയാണ് തേയില. എന്നാല്‍ നമ്മള്‍ക്ക് ഇന്ന് ലഭിക്കുന്ന ചായയില്‍ ഈ ഗുണങ്ങള്‍ അധികം ലഭിക്കുന്നില്ല. പക്ഷേ, ഗ്രീന്‍ ടീയില്‍ ഈ ഗുണങ്ങള്‍ എല്ലാം ഉണ്ട്. അതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് അമിതമായി പ്രോസസ്സിംഗ് നടക്കുന്നില്ല എന്നത് തന്നെയാണ്. 

തേയിലയില്‍ നിന്നും ഇലകള്‍ നുള്ളി എടുത്ത്, അതിനെ ആവി കയറ്റി ഉണക്കി ഈര്‍പ്പം ഒന്ന് വറ്റിച്ച ശേഷം ചെറിയ തരികളോടെ നുറുക്കി എടുക്കുന്നതാണ് ഗ്രീന്‍ ടീ. എന്നാല്‍, സാധാ ടീ നല്ലപോലെ ഓക്സിഡേഷന്‍ പ്രോസസ്സ് കഴിഞ്ഞാണ് നമ്മളിലേയ്ക്ക് എത്തുന്നത് അതിനാലാണ് അതിന് കറുപ്പ് നിറം ലഭിക്കുന്നതും.

Tags