ബാർലി വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ

barley water
barley water

ബാർലി വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ അനവധിയാണ്. ദഹനത്തിനും വിശപ്പടക്കാനും ഇത് ഗുണം ചെയ്യും. മൂത്രാശയ അണുബാധയെ ചെറുക്കാൻ ബാർലി വെള്ളം കുടിക്കാം.

തിളപ്പിച്ച ബാർലി വെള്ളത്തിൽ നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാനും നിർജ്ജലീകരണം തടയാനും സഹായിക്കും. ആരോഗ്യം സ്വാഭാവിക രീതിയിൽ നിലനിർത്താൻ ആഗ്രഹിക്കുന്ന പലർക്കും ഒരു ഗ്ലാസ് ബാർലി വെള്ളം കുടിക്കുന്നത് മികച്ച പരിഹാരമാകും. എന്നാൽ ഒരു പരിധിയിലധികം ബാർലി വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥ മോശമാകുന്നതിന് ഇടയാക്കുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

tRootC1469263">

Tags