ഡ്രാഗൺ ഫ്രൂട്ടിന്റെ അത്ഭുത ഗുണങ്ങൾ...

ഡ്രാഗൺ ഫ്രൂട്ട് പലർക്കും ഇഷ്ടമുള്ള പഴമാണ്. ഡ്രാഗൺ ഫ്രൂട്ടിനെ പിറ്റയ അല്ലെങ്കിൽ പിറ്റഹയ, ഡ്രാഗൺ പേൾ ഫ്രൂട്ട് എന്നും അറിയപ്പെടുന്നു. ഇത് തെക്കേ അമേരിക്കയിൽ നിന്നാണ് ഉത്ഭവിച്ചത്. ഇപ്പോൾ ഉഷ്ണമേഖലാ ഏഷ്യൻ രാജ്യങ്ങളിൽ ഇത് വളരുന്നു. ഈ രുചികരമായ ഉഷ്ണമേഖലാ സൂപ്പർഫുഡിന് വിവിധ ആരോഗ്യ ഗുണങ്ങളുണ്ട്.
പലരും ഇന്ന് ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യാൻ ആരംഭിച്ചതോടെ ഡ്രാഗൺ ഫ്രൂട്ടിന്റെ ലഭ്യതയും കൂടി വന്നു. രുചിയേറെയുള്ളതിനാൽ ആവശ്യക്കാരും കൂടുതലാണ്. എന്നാൽ ഡ്രാഗൺ ഫ്രൂട്ടിന് രുചി മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്.
വിറ്റാമിൻ സി, ഫാറ്റി ആസിഡുകൾ, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും വിറ്റാമിനുകളും ഈ പഴത്തിൽ നല്ല അളവിൽ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ, ട്രാൻസ് ഫാറ്റ്, പൂരിത കൊഴുപ്പ് എന്നിവയുടെ കാര്യത്തിൽ ഡ്രാഗൺ ഫ്രൂട്ട് കുറവാണ്. നിങ്ങളുടെ ഭക്ഷണത്തിൽ ഈ പഴം ഉൾപ്പെടുത്തുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല, ആവശ്യമായ ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകൾ, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ എന്നിവയിൽ ഇതിൽ അടങ്ങിയിട്ടുണ്ട്.
കൊഴുപ്പ് രഹിതവും ഉയർന്ന നാരുകളുമടങ്ങിയ പഴം കൂടിയാണിത്. വിശപ്പ് കുറയ്ക്കാനും ഇത് സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഡ്രാഗൺ ഫ്രൂട്ടിന് കഴിയും. കുടലിലെ പ്രോബയോട്ടിക്‌സ് എന്ന് വിളിക്കപ്പെടുന്ന ആരോഗ്യകരമായ ബാക്ടീരിയകളെ പോഷിപ്പിക്കുന്ന പഴം കൂടിയാണിത്. ഇത് കഴിക്കുന്നത് കുടലിന്റെ പ്രവർത്തനത്തെ കൂടുതൽ മെച്ചപ്പെടുത്തു.
ഡ്രാഗൺ ഫ്രൂട്ടിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും വിവിധ അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യും. ആരോഗ്യകരമായ പ്രതിരോധശേഷി നിലനിർത്താൻ സഹായിക്കുന്ന ഫോസ്ഫറസ്, കാൽസ്യം, പ്രോട്ടീൻ, വിറ്റാമിൻ ബി 2, ബി 1, ബി 3, ഇരുമ്പ്, ഫൈബർ, നിയാസിൻ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഡ്രാഗൺ ഫ്രൂട്ടിലെ ഉയർന്ന ജലാംശം ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു.
ഡ്രാഗൺ ഫ്രൂട്ടിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ മലവിസർജ്ജനം മെച്ചപ്പെടുത്തും. ദിവസവും ഈ പഴം കഴിക്കുന്നത് മലബന്ധം, ഇറിറ്റബിൾ ബവൽ സിൻഡ്രോം, വൻകുടൽ കാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങൾ എന്നിവ തടയാൻ സഹായിക്കും.
ക്യാൻസറിനെ തടയാൻ ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ സഹായിക്കും. ഇതിൽ അർബുദ വിരുദ്ധ ഗുണങ്ങളാൽ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ട്യൂമറുകളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ഡ്രാഗൺ ഫ്രൂട്ട്. പ്രോട്ടീൻ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും പേശികളുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഡ്രാഗൺ ഫ്രൂട്ടിലെ ഉയർന്ന അളവിലുള്ള നാരുകൾ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. കാരണം ഇത് പ്രമേഹരോഗികളിൽ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും രോഗികളിലെ പഞ്ചസാരയുടെ വർദ്ധനവ് തടയുകയും ചെയ്യുന്നു.