ഡാർക്ക് ചോക്ലേറ്റിന്‍റെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

dark chocolate
dark chocolate

രക്തസമ്മർദ്ദം കുറയ്ക്കാനും തലച്ചോറിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും ഡാർക്ക് ചോക്ലേറ്റിലെ ഫ്ലേവനോയ്‌ഡുകൾ സഹായിക്കും. ശരീരത്തിലെ ചീത്ത കൊഴുപ്പ് (എൽഡിഎൽ) കുറച്ച് ആരോഗ്യകരമായ കൊഴുപ്പ് (എച്ച്‌ഡിഎൽ) വർധിപ്പിക്കാനും ഡാർക്ക് ചോക്ലേറ്റ് ഫലം ചെയ്യും. ഇതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാനാകുമെന്ന് ദി ജേർണൽ ഓഫ് ന്യൂട്രീഷനിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു.

tRootC1469263">

ഓർമ്മശക്തി, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ്, വൈജ്ഞാനിക പ്രവർത്തനം എന്നിവയും തലച്ചോറിന്‍റെ മൊത്തത്തിലുള്ള പ്രവർത്തനവും മെച്ചപ്പെടുത്താൻ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഗുണകരമാണ്. കൂടാതെ സമ്മർദ്ദമുണ്ടാക്കാൻ കാരണമാകുന്ന കോർട്ടിസോൾ പോലുള്ള ഹോർമോണുകൾ കുറയ്ക്കാനും ഇത് സഹായിക്കും. ഇതിലൂടെ സമ്മർദ്ദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സാധിക്കുമെന്ന് ദി ജേർണൽ ഓഫ് സൈക്കോഫാർമക്കോളജിയിൽ നടത്തിയ ഒരു പഠനം കണ്ടെത്തി.

ഉയർന്ന അളവിൽ കൊക്കോ അടങ്ങിയിട്ടുള്ളതിനാൽ അമിതഭാരമായുള്ള ആളുകളിൽ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ഡാർക്ക് ചോക്ലേറ്റ് ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലൂടെ ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനുള്ള കഴിവും ഇതിൽ അടങ്ങിയിട്ടുണ്ട്
 

Tags