കറിവേപ്പിലയ്ക്ക് ഇത്രയും ഗുണങ്ങളോ ?


നാരുകളാല്‍ സമ്പന്നമാണ് കറിവേപ്പില. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ട് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, വയറു വീര്‍ത്തിരിക്കുക, മലബന്ധം തുടങ്ങിയവയെ തടയാനും സഹായിക്കും.
തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും കറിവേപ്പിലയ്ക്ക് കഴിവുണ്ട്. ഇതിലെ ബീറ്റാ കരോട്ടിനും ആന്റി ഓക്‌സിഡന്റുകളും പ്രോട്ടീനുകളുമാണ് ഇതിന് സഹായിക്കുന്നത്.
അകാലനരയെ അകറ്റാനും ഇത് നല്ലതാണ്.
ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ കറിവേപ്പില പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
വിറ്റാമിന്‍ എ യുടെ കലവറയാണ് കറിവേപ്പില. ദിവസേന കറിവേപ്പില കഴിക്കുന്നത് കാഴ്ച്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കറിവേപ്പില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യും.
