അറിയാം കറുത്ത വെളുത്തുള്ളിയുടെ ഗുണങ്ങള്‍...

ഒന്ന്...
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുത്ത വെളുത്തുള്ളിയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇവ ശീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
രണ്ട്...
തലച്ചോറിന്‍റെ ആരോഗ്യത്തിനും കറുത്ത വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വെളുത്തുള്ളി ദിവസവും കഴിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
മൂന്ന്...
പച്ച വെളുത്തുള്ളി പോലെ, കറുത്ത വെളുത്തുള്ളി ശരീരത്തിലെ ഇൻസുലിൻ ബാലൻസ് നിയന്ത്രിക്കാനും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് കറുത്ത വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
നാല്...
ദിവസവും വെളുത്തുള്ളി കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇവ രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും. ഇതിന്റെ ഫലമായി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയുന്നു.
അഞ്ച്...
ശരീരഭാരം നിയന്ത്രിക്കാനും കറുത്ത വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.