വയറില്‍ കൊഴുപ്പടിയുന്നതാണോ പ്രശ്‌നം , ഡയറ്റിൽ ഇതൊന്ന് ശ്രദ്ധിക്കൂ

google news
belly fat

ശരിയല്ലാത്ത ഭക്ഷണക്രമവും ജീവിതശൈലിയുമൊക്കെ പലരിലും വയറുചാടുന്നതിനിടയാക്കുന്നു . തൂങ്ങിക്കിടക്കുന്ന വയർ  ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനും  ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനും ഒക്കെ വിലങ്ങു തടിയാകാറുണ്ട് . വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണക്രമത്തിലും കൃത്യമായ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. ഡയറ്റില്‍ നിന്നും കൃത്യമായിചില ഭക്ഷണങ്ങള്‍ ഒഴിവാക്കിയാൽ എളുപ്പത്തിൽ തൂങ്ങിക്കിടക്കുന്ന വയർ ഒഴിവാക്കാം .

 സാധാരണയായി ചെയ്യാറുള്ള വർക്കൗട്ടുകൾ കൊണ്ട് ഈ ഭാഗത്ത് അടിയുന്ന കൊഴുപ്പ് ഇല്ലാതാകണമെന്നില്ല.

പയര്‍ വര്‍ഗങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള നല്ല മാര്‍ഗമാണ്. പ്രോട്ടീനുകളും നാരുകളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പതിവായി കഴിക്കുന്നത് വയറിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്.

മട്ടണ്‍, ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങളാണ് ഒഴിവാക്കേണ്ടതിൽ പ്രധാനം. ഇതില്‍ ഉയര്‍ന്ന അളവില്‍ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവയുടെ ഉപയോഗം തുടര്‍ന്നാല്‍ വയര്‍ കുറയ്ക്കാന്‍ കഴിയില്ല. കൊഴുപ്പ് ധാരാളമുള്ള റെഡ് മീറ്റ് എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണവുമല്ല.

diet

പോപ്‌കോണ്‍ പോലെയുള്ള വിഭവങ്ങള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതുണ്ട്. ധാരാളം  നാരുകള്‍ അടങ്ങിയ ആപ്പിള്‍ പതിവാക്കുന്നത് വയറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്

ഡ്രൈ ഫ്രൂട്ട്‌സുകള്‍ കഴിക്കുന്നതും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.ഉണക്കിയ അത്തിപ്പഴം, ഈന്തപ്പഴം, ഉണക്കമുന്തിരി തുടങ്ങിയവ ഡയറ്റില്‍ സ്ഥിരമായി ഉള്‍പ്പെടുത്താം.മധുരം ചേര്‍ന്ന പലഹാരങ്ങള്‍, മിഠായികള്‍ ഡയറ്റില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുന്നത് വയര്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും.

ജങ്ക് ഫുഡ് കഴിക്കുന്ന ശീലവും അവസാനിപ്പിക്കണം. ശരീരഭാരത്തിനും അമിത വണ്ണത്തിനും ഇത് ഇടവരുത്തും. 

Tags