ബീറ്റ്റൂട്ട് ജ്യൂസിന്റെ ഗുണങ്ങൾ

ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നത് മുതൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് വരെ ബീറ്റ്റൂട്ടിന്റെ ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. അത്യാവശ്യമായ വിറ്റാമിനുകളും ധാതുക്കളും കൂടുതലുള്ളതും കലോറി കുറഞ്ഞതുമായ സൂപ്പർഫുഡുകളിൽ ഒന്നാണിത്. ചെമ്പ്, ഫോളേറ്റ്, മാംഗനീസ് എന്നിവയാണ് ബീറ്റ്‌റൂട്ടിൽ അടങ്ങിയിരിക്കുന്ന മറ്റ് പ്രധാന പോഷകങ്ങൾ.
ബീറ്റ്റൂട്ട് പൊട്ടാസ്യത്തിന്റെയും മറ്റ് ധാതുക്കളുടെയും നല്ല ഉറവിടമാണ്, ഇത് ഞരമ്പുകളുടെയും പേശികളുടെയും ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്നു.
ബീറ്റ്റൂട്ട് ജ്യൂസിൽ നൈട്രേറ്റുകളും ബീറ്റലൈനുകളും അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ അത്ലറ്റിക് പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കും.
ദിവസവും ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അജൈവ നൈട്രേറ്റ് ലഭിക്കുന്നതിനുള്ള ഒരു മാർഗമാണ്, ഇത് ദോഷകരമായ വീക്കം തടയാനും നൈട്രിക് ഓക്സൈഡിന്റെ അളവ് വർധിപ്പിക്കാനും സഹായിക്കും. ഹൃദയാഘാതം തടയാൻ ഇത് സഹായിക്കും
ബീറ്റ്റൂട്ട് ജ്യൂസിലെ നൈട്രേറ്റ് സംയുക്തങ്ങൾ രക്തത്തിലെ നൈട്രിക് ഓക്സൈഡായി മാറുകയും രക്തക്കുഴലുകൾ വിശ്രമിക്കാനും സഹായിക്കുന്നു.
ബീറ്റ്റൂട്ട് ജ്യൂസിൽ കലോറി കുറവാണു .അതുകൊണ്ട് തന്നെ ആരോഗ്യകരമായ ഭാരം നിലനിർത്താൻ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സഹായിക്കും .
ബീറ്റ്റൂട്ട് പൊട്ടാസ്യത്തിന്റെയും മറ്റ് ധാതുക്കളുടെയും നല്ല ഉറവിടമാണ്, ഇത് ഞരമ്പുകളുടെയും പേശികളുടെയും ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്നു.
ബീറ്റൈൻ എന്ന ആന്റിഓക്‌സിഡന്റ് കരളിലെ ഫാറ്റി ഡിപ്പോസിറ്റുകളെ തടയാനോ കുറയ്ക്കാനോ സഹായിക്കുന്നു. കരളിനെ വിഷവസ്തുക്കളിൽ നിന്ന് സംരക്ഷിക്കാനും ബീറ്റൈൻ സഹായിച്ചേക്കാം.