ബിയര്‍ ഉത്പാദനം പ്രതിസന്ധിയിൽ

google news
beer

കിടിലന്‍ ബിയറുകളുടെ നാടായ യൂറോപ്പില്‍ ബിയറുല്‍പാദനം പ്രതിസന്ധിയിലാകുമെന്ന് റിപ്പോര്‍ട്ടുകള്‍. കാലാവസ്ഥാവ്യതിയാനം കാരണം  ബിയറിന് ചവര്‍പ്പ് രുചി നല്‍കുന്ന ഹോപ്സ്  ചെടിയുടെ വിളവെടുപ്പ് കുറയുന്നതാണ് തിരിച്ചടിയാകുന്നത്. യൂറോപ്പില്‍ നിന്നുള്ള ഹോപ്സ് ആണ് ആഗോളതലത്തില്‍ രുചിയുള്ള ബിയറിന്‍റെ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ഉയരുന്ന അന്തരീക്ഷ താപവും കുറഞ്ഞ മഴയും ഹോപ്സ് ഉല്‍പാദനത്തെ ഗണ്യമായി ബാധിച്ചു.

2050 ആകുമ്പോഴേക്കും യൂറോപിലെ ഹോപ്സ് ഉല്‍പാദനത്തില്‍ 19 ശതമാനം കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമേ  കാലാവസ്ഥാവ്യതിയാനം കാരണം ഹോപ്സിലെ പ്രധാന ഘടകമായ ആല്‍ഫാ ആസിഡിലും കുറവുണ്ടാകും. ഹോപ്സ് ഉപയോഗിക്കുന്ന ബിയറിന്‍റെ സവിശേഷ രുചിയുടെ കാരണം ഹോപ്സിലെ ഈ ആല്‍ഫാ ആസിഡിന്‍റെ സാന്നിധ്യമാണ്. ശാസ്ത്രജ്ഞര്‍ നടത്തിയ പഠനങ്ങളനുസരിച്ച് യൂറോപ്പിലെ വിവിധ പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്നഹോപ്സുകളിലെ ആല്‍ഫാ ആസിഡിന്‍റെ അംശം 10.5 ശതമാനം മുതല്‍ 34.8 ശതമാനം വരെ കുറയാന്‍ സാധ്യതയുണ്ട്.

മധ്യകാലഘട്ടം മുതൽ, മദ്യനിർമ്മാതാക്കൾ തങ്ങളുടെ ബിയറിന് ഒരു രുചി നൽകുന്നതിനായി പലതരം ചേരുവകൾ ഉപയോഗിച്ചിരുന്നു,   പതിനഞ്ചാം നൂറ്റാണ്ടിനുമുമ്പ്, മദ്യനിർമ്മാതാക്കൾ രുചിക്കായി  ഔഷധസസ്യങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും മിശ്രിതം ഉപയോഗിച്ചിരുന്നു. 15-ാം നൂറ്റാണ്ടോടെ, ശക്തമായ സ്വാദും സുഗന്ധവും കാരണം ഒരൊറ്റ ചേരുവ ബിയർ ഉണ്ടാക്കുന്നതിനായി ഉപയോഗിച്ചു, അതാണ് ഹോപ്സ്.

ഹ്യൂമുലസ് ലുപുലസ് എന്നും അറിയപ്പെടുന്ന ഒരു പൂച്ചെടിയാണ് ഹോപ്സ്   .ഈ ചെടിയിൽ ആൺ, പെൺ സസ്യങ്ങൾ ഉണ്ട്. പെൺസസ്യത്തിലെ കോൺ ആകൃതിയിലുള്ള പൂക്കളാണ് ഹോപ്‌സ് എന്നറിയപ്പെടുന്നത്. ബിയർ, ആൻറിബയോട്ടിക്കുകൾ തുടങ്ങിയവ നിർമ്മിക്കുന്നതിനും മറ്റ് ഔഷധ ആവശ്യങ്ങൾക്കും ഹോപ്സിന്റെ പഴം, പൂവ്, തണ്ട് എന്നിവ ഉപയോഗിക്കുന്നു.

Tags