ചൂടുവെള്ളത്തിലോ തണുത്തവെള്ളത്തിലോ കുളിക്കേണ്ടത്?

bathing

തണുത്ത വെളളത്തിൽ കുളിക്കുന്നതാണോ ചൂടുവെള്ളത്തിൽ കുളിക്കുന്നതാണോ നല്ലത്? രണ്ടിനും പ്രത്യേകതകളും ഗുണവശങ്ങളും ഉണ്ട്. 

രക്തചംക്രമണം മെച്ചപ്പെടുത്തും

രക്ത ചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് തണുത്ത വെള്ളത്തിലെ കുളി. തണുത്തവെള്ളം രക്തക്കുഴലുകളെ ചുരുക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുക, പിന്നീട് ശരീരം ചൂടാകുന്നതിന് അനുസരിച്ച് വികസിക്കും. രക്തയോട്ടം മെച്ചപ്പെടുത്താൻ ഈ പ്രക്രിയ സഹായിക്കും. ശരീരത്തിൽ കൂടുതൽ ഓക്‌സിജൻ എത്താൻ സഹായിക്കുന്നതാണ് ഇത്.

വീക്കം കുറയ്ക്കും

മസിലുകളിലെ മരവിപ്പും വീക്കവും ഇല്ലാതാക്കാൻ തണുത്തവെള്ളത്തിലെ കുളി സഹായിക്കും. ശരീരത്തിലെ അണുബാധകളെ പ്രതിരോധിക്കുന്നതിലും ഇത് പ്രധാന പങ്കുവഹിക്കുന്നു.

മാനസികനില ഉയർത്തും

മാനസികനില മെച്ചപ്പെടുത്തുകയും ഏകാഗ്രത വർധിപ്പിക്കുകയും ചെയ്യും. സമ്മർദം കുറയ്ക്കും. സ്‌ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാനും അതുവഴി സ്‌ട്രെസ് കുറയ്ക്കാനും തണുത്തവള്ളത്തിൽ കുളിക്കുന്നത് സഹായിക്കും.

ചർമത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തും

ചർമത്തിനും മുടിക്കും തണുത്ത വെള്ളത്തിലെ കുളിയാണ് ഏറ്റവും അനുയോജ്യം. വരൾച്ച കുറയ്ക്കാനും ഇത് സഹായിക്കും. ചർമത്തിലെ സുഷിരങ്ങൾ മുറുകുന്നത് അഴുക്ക് അടിഞ്ഞുകൂടുന്നത് തടയുന്നു.

ആരോഗ്യപ്രശ്‌നങ്ങളുള്ളപ്പോൾ അത്യുത്തമം ചൂടുവെള്ളത്തിലെ കുളി

ചൂടുവെള്ളത്തിലെ കുളി ശരീരസുഖവും ശാന്തതയും പ്രദാനം ചെയ്യും. മസിലുകളിലെയും സന്ധികളിലെയും പിടുത്തവും വേജനയും കുറയ്ക്കാൻ സഹായിക്കും. ചൂടുവെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിലെ ചർമത്തിലെ ചെറിയ ദ്വാരങ്ങൾ തുറന്ന് അഴുക്ക് പുറന്തള്ളാൻ സഹായിക്കും.
2

Tags