വാഴപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ
1. പൊട്ടാസ്യം സമ്പുഷ്ടമാണ്: ഇവയിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഈ ധാതു ദ്രാവക സന്തുലിതാവസ്ഥ നിയന്ത്രിക്കാനും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു. പൊട്ടാസ്യം പക്ഷാഘാതത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുമുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ഗവേഷണങ്ങൾ കാണിക്കുന്നു.
tRootC1469263">
2. നാരുകളുടെ നല്ല ഉറവിടം: വാഴപ്പഴം നാരുകളാൽ നിറഞ്ഞതാണ്. പതിവായി കഴിക്കുന്നത് സംതൃപ്തി നൽകാൻ സഹായിക്കും. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. നാരുകൾ ദഹനത്തെ മന്ദഗതിയിലാക്കാൻ സഹായിക്കുന്നു, രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ തടയുന്നു.
3. നല്ലൊരു ലഘുഭക്ഷണം: നല്ലൊരു ലഘുഭക്ഷണമാണ് വാഴപ്പഴം. പെട്ടെന്ന് ഊർജം കിട്ടുന്നതിനോ വ്യായാമത്തിനു ശേഷമുള്ള ലഘുഭക്ഷണമായോ കഴിക്കാൻ അനുയോജ്യമാണ്.
.jpg)


