വാഴക്കൂമ്പിനെ ഇനിയും അവഗണിക്കുമോ?
വാഴക്കൂമ്പ് കൊണ്ടൊരു നന്നായ തോരൻ ഉണ്ടാക്കി കഴിക്കുന്നത് മലയാളികളുടെ ആഹാരശീലങ്ങളുടെ ഭാഗമാണ്. പതിവായി അടുക്കളയിൽ എത്തുന്ന ഈ പച്ചക്കറി നമ്മുടെ പ്ലേറ്റിൽ ഇടംപിടിച്ചാലും, അതിന്റെ യഥാർത്ഥ മൂല്യം പലർക്കും അറിയില്ല. സാധാരണക്കാരനെന്ന തോൽവിയുണ്ടാക്കുന്ന വാഴക്കൂമ്പ് ആരോഗ്യഗുണങ്ങളിൽ ഒട്ടും നിസ്സാരക്കാരനല്ല എന്നതാണ് സത്യം. നമ്മുടെ ശരീരത്തിന് അത്ഭുതകരമായ പല ഗുണങ്ങളും നൽകുന്ന ഒരു പ്രകൃതിദത്ത ഔഷധമാണ് വാഴക്കൂമ്പ്. അങ്ങനെ ആണെങ്കിൽ, ഈ വാഴക്കൂമ്പിന്റെ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
tRootC1469263">അണുബാധ തടയും
ഒരുപാട് തരം അണുബാധകൾ തടയാൻ വാഴക്കൂമ്പിനു സാധിക്കും. അണുക്കൾ പെരുകുന്നത് തടയാൻ പോലും ഇതിനു സാധിക്കും. ചിലയിടത്ത് മുറിവുകൾ വൃത്തിയാക്കാൻ പോലും ഇവ ഉപയോഗിക്കാറുണ്ട്. ചിലയിനം പാരസൈറ്റുകളെ കൊന്നൊടുക്കാൻ വരെ വാഴപ്പൂവിനു സാധിക്കും. പണ്ടുകാലത്ത് മലേറിയ വന്നവർക്ക് വാഴക്കൂമ്പ് മരുന്നായി നൽകുമായിരുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും
ഇതിനും വാഴക്കൂമ്പ് ബെസ്റ്റ് ആണ്. പ്രമേഹം ഉള്ളവർ അതിനാൽ തന്നെ വാഴകൂമ്പ് ആഹാരത്തിന്റെ ഭാഗമാക്കാറുണ്ട്. വാഴപ്പൂ, മഞ്ഞൾ, സാമ്പാർ പൊടി, ഉപ്പു എന്നിവ ചേർത്തു തിളപ്പിച്ച് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.
അനീമിയ
ഇരുമ്പിന്റെ കുറവ് കൊണ്ടാണ് അനീമിയ ഉണ്ടാകുന്നത്. അതിനാൽ തന്നെ വാഴക്കൂമ്പ് കഴിക്കുന്നത് അനീമിയ തടയാൻ സഹായിക്കും. ചുവന്ന രക്താണുക്കളുടെ ഉത്പാദനം കൂട്ടാൻ അതിനാൽ വാഴകൂമ്പിനു സാധിക്കും. രക്തത്തിലെ ഓക്സിജന് അളവ് കൂട്ടാനും സഹായിക്കും.
ഭാരം കുറയ്ക്കും
അതെ വിശ്വസിച്ചാലും ഇല്ലെങ്കിലും ഭാരം കുറയ്ക്കാൻ വാഴക്കൂമ്പിനു സാധിക്കും. കാലറി വളരെ കുറഞ്ഞ ഇവ ധാരാളം നാരുകൾ അടങ്ങിയതാണ്. ഒപ്പം കൊളസ്ട്രോൾ ഒട്ടുമേയില്ല എന്നതും ഓർക്കുക.
ഹൃദയത്തിന്റെ ആരോഗ്യം
ഹൃദയാരോഗ്യത്തിനും വാഴപ്പൂ നല്ലതാണ്. ആഴ്ചയിൽ രണ്ടു ദിവസം വാഴക്കൂമ്പു തോരൻ വെച്ചോ മറ്റു രീതിയിലോ കഴിച്ചാൽ രക്തത്തിലുള്ള അനാവശ്യ കൊഴുപ്പുകൾ നീങ്ങി രക്തശുദ്ധി നൽകും. രക്തക്കുഴലിൽ അടിഞ്ഞിട്ടുള്ള കൊഴുപ്പിനെ നീക്കി രക്ത ചംക്രമണം സുഗമമാക്കാനും ഇത് ഉത്തമമാണ്.
കാൻസർ തടയും
ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയതാണ് ഇവ. നിങ്ങളുടെ ആഹാരക്രമത്തിൽ വാഴക്കൂമ്പ് സ്ഥിരമായി ഉൾപ്പെടുത്തിയാൽ കാൻസർ പോലുള്ള രോഗങ്ങൾ വരുന്നത് തടയാൻ സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
.jpg)


