സൗന്ദര്യം കാത്തുസൂക്ഷിക്കാൻ വാഴപ്പഴം കൊണ്ട് ഫേസ് പാക്ക്

google news
banana

നമ്മുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വാഴപ്പഴം വളരെയധികം ഗുണകരമാണ്. വരണ്ട ചർമ്മത്തിനുള്ള ഉത്തമ പ്രതിവിധിയാണ് വാഴപ്പഴം. വരണ്ടതും മങ്ങിയതുമായ ചർമ്മം, പ്രായമാകൽ, വരൾച്ച തുടങ്ങിയ ചർമ്മ സംബന്ധമായ നിരവധി പ്രശ്നങ്ങൾക്ക് പഴം നല്ലൊരു പരിഹാരം നൽകുന്നു. 

ചുളിവുകളെയും പാടുകളെയും അകറ്റാൻ വാഴപ്പഴം സഹായിക്കും. ചർമ്മത്തിന് സ്വാഭാവികമായ തിളക്കവും യുവത്വവും നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ സി ധാതുക്കൾ വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. 

ഇനി നമുക്ക് വാഴപ്പഴം കൊണ്ട്  അടിപൊളി പാക്കുകൾ സൗന്ദര്യ സംരക്ഷത്തിനുണ്ടാക്കി നോക്കിയാലോ 

1 ടേബിൾ സ്പൂൺ പാൽപ്പൊടി
1 ടേബിൾ സ്പൂൺ റവ
അര ടീസ്പൂൺ നാരങ്ങ നീര്
1 ടീസ്പൂൺ ഒലിവ് എണ്ണ
പഴത്തൊലി

തയ്യാറാക്കേണ്ട രീതി

പഴത്തൊലി ഒഴികെ മറ്റെല്ലാ ചേരുവകളും ഒരു പാത്രത്തിൽ ഇട്ടു നന്നായി ഇളക്കി യോജിപ്പിക്കുക. പഴത്തൊലി ചതുരാകൃതിയിൽ മുറിച്ച് സ്‌ക്രബ് മിശ്രിതത്തിൽ മുക്കി വയ്ക്കുക. ഇനി പഴത്തൊലി കൊണ്ട് മുഖം സ്‌ക്രബ് ചെയ്യുക. കുറച്ച് മിനിറ്റ് വൃത്താകൃതിയിലുള്ള ചലനങ്ങളിൽ നിങ്ങളുടെ മുഖത്ത് സ്‌ക്രബ് ചെയ്യുക. പഴത്തിൽ വിറ്റാമിൻ ബി 6, ബി 12, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട് എന്നതിനാൽ, ഇത് പുരട്ടുന്നതിലൂടെ മുഖക്കുരു, പാടുകൾ എന്നിവയുടെ പ്രശ്‌നങ്ങൾ മാറും. കുറച്ച് മിനിറ്റ് സ്‌ക്രബ് ചെയ്‌ത ശേഷം സാധാരണ വെള്ളത്തിൽ മുഖം കഴുകുക.

വരണ്ട ചർമ്മം, മുഖക്കുരു, വരകളും ചുളിവുകളും എന്നിവയൊക്കെ കുറയ്ക്കാൻ പഴം കൊണ്ടുള്ള ഫെയ്‌സ് പാക്ക് സഹായിക്കും.

banana

 ആവശ്യമായ ചേരുവകൾ

1 ടീസ്പൂൺ ഓറഞ്ച് തൊലി പൊടി / ചെറുപയർ പൊടി / ചന്ദനപ്പൊടി
പകുതി വാഴപ്പഴം

1 ടീസ്പൂൺ തേൻ
2 ടീസ്പൂൺ നാരങ്ങ നീര്
ഒരു നുള്ള് മഞ്ഞൾ
ഒന്നര ടീസ്പൂൺ തൈര്

തയ്യാറാക്കേണ്ട രീതി

വാഴപ്പഴം, തേൻ, നാരങ്ങാനീര്, മഞ്ഞൾ, തൈര് എന്നിവ ഒരു പാത്രത്തിൽ ഇടുക, എന്നിട്ട് ഒരു ബ്ലെൻഡറിൽ ഇട്ട് നന്നായി യോജിപ്പിച്ച് മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക. ഇനി ഇത് ഒരു പാത്രത്തിൽ ഇട്ട് ചന്ദനപ്പൊടിയോ ഓറഞ്ച് തൊലി പൊടിയോ ചേർത്ത് ഇളക്കുക. ഇത് നന്നായി യോജിപ്പിച്ച ശേഷം, മുഖത്തും കഴുത്തിലും പുരട്ടുക. 20-25 മിനിറ്റിനു ശേഷം സാധാരണ വെള്ളത്തിൽ മുഖം കഴുകുക.

Tags