മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പും അകറ്റാൻ വാഴപ്പഴം ഇങ്ങനെ ഉപയോഗിക്കൂ

google news
banana facepack

മുഖത്തെ  കറുത്ത പാടുകളും കരുവാളിപ്പും അലട്ടുന്നുണ്ടെങ്കിൽ  വീട്ടിലുള്ള ചേരുവകൾ ഉപയോ​ഗിച്ച് തന്നെ അവ അകറ്റാം . വിറ്റാമിൻ സിയുടെയും മറ്റ് ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടമാണ് വാഴപ്പഴം.. മുഖക്കുരുവിൻറെ കറുത്ത പാടുകൾ, കരുവാളിപ്പ്, ചർമ്മത്തിലെ ചുളിവുകൾ, ബ്ലാക്ക്‌ഹെഡ്‌സ് തുടങ്ങിയവയെ തടയാൻ വാഴപ്പഴം കൊണ്ടുള്ള ഫേസ് പാക്കുകൾ സഹായിക്കും.

വാഴപ്പഴം ആരോഗ്യത്തിന് മാത്രമല്ല നമ്മുടെ ചർമ്മത്തിനും ഒരുപോലെ ഗുണം ചെയ്യും. വാഴപ്പഴത്തിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി കാണപ്പെടുന്നു. വാഴപ്പഴത്തിലെ മോയ്സ്ചറൈസിംഗ് ഘടകങ്ങൾ ചർമ്മത്തിന് ലഭ്യമാണ്. വാഴപ്പഴം ഫേസ് പാക്ക് പുരട്ടുന്നത് മുഖത്തിന് സ്വാഭാവിക തിളക്കം നൽകുന്നു. മുഖത്തെ പാടുകൾ, പ്രായമാകൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് പരിഹാരം നൽകുന്നു.

banana

പോഷകസമ്പന്നമായ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്ന വാഴപ്പഴം ചർമത്തിൽ ഈർപ്പം നിലനിർത്താൻ ഏറ്റവും നല്ലതാണ്. ഈ വിശിഷ്ട ഫലത്തിന് വരണ്ട ചർമ്മത്തെ അകറ്റിനിർത്താൻ സാധിക്കും. ചർമ്മ സുഷിരങ്ങളെ പുനരുജ്ജീവിപ്പിച്ചുകൊണ്ട് പ്രായാധിക്യത്തിന്റെ ചുളിവുകളേയും പാടുകളേയും തടഞ്ഞു നിർത്താൻ ഇവയ്ക്ക് ശേഷിയുണ്ട്

വാഴപ്പഴം കൊണ്ടുള്ള ചില ഫേസ്‌പാക്കുകൾ പരിചയപ്പെടാം;

ഒരു ബൗളിൽ പകുതി വാഴപ്പഴം പേസ്റ്റും  അതിൽ ഒരു ടീസ്പൂൺ മഞ്ഞളും ഒരു ടീസ്പൂൺ വേപ്പിലപ്പൊടിയും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് മുഖത്ത് 20 മിനിറ്റ് പുരട്ടിയ ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ 2 മുതൽ 3 തവണ വരെ ഈ പാക്ക് ഇടാം.മുഖക്കുരു ഇല്ലാതാക്കാൻ ഇത് വളരെ സഹായിക്കും .

 പഴുത്ത ഒരു വാഴപ്പഴം ഉടച്ചെടുത്ത ശേഷം ഇതിനോടൊപ്പം ഒരു നാരങ്ങയുടെ നീരും ചേർത്ത് മുഖത്ത് പ്രയോഗിക്കാം. 20 മിനിറ്റ് കാത്തിരുന്ന ശേഷം കഴുകിക്കളയാം. ഈ ഫെയ്സ് പാക്കിൽ വിറ്റാമിൻ സി നിറഞ്ഞിരിക്കുന്നു. ഇത് മുഖത്തിലെ മങ്ങലും പാടുകളും ഒക്കെ ഇല്ലാതാക്കി മുഖം പ്രകാശിക്കാൻ സഹായിക്കുന്നു

banana pack

ഒരു പഴുത്ത വാഴപ്പഴം ഉടച്ചെടുത്ത ശേഷം ഇത് നന്നായി പിഴിഞ്ഞ് ഇതിലെ നീര് മാത്രം വേർതിരിച്ച് എടുക്കുക. ഇതിലേക്ക് അതേ അളവിൽ തന്നെ ശുദ്ധമായ പാലും ചേർത്ത് നന്നായി മിക്സ് ചെയ്യുക. നിങ്ങൾക്ക് വരണ്ട മുഖചർമം ആണ് ഉള്ളതെങ്കിൽ ഇതോടൊപ്പം നിങ്ങൾക്ക് ഒന്നോ രണ്ടോ തുള്ളി ഒലിവ് ഓയിൽ കൂടി ചേർക്കാവുന്നതാണ്. ഈ മിശ്രിതം നിങ്ങളുടെ മുഖത്തും കഴുത്തിലും നന്നായി തേച്ചു പിടിപ്പിച്ച ശേഷം 20 മിനിറ്റ് കാത്തിരിക്കാം.

മുഖത്തെ കറുത്ത പാടുകൾ മാറണമെങ്കിൽ ഒരു വാഴപ്പഴവും അര സ്പൂണ് പയറും 2-3 തുള്ളി ചെറുനാരങ്ങയും മിക്സ് ചെയ്യുക. ഇത് പേസ്റ്റ് രൂപത്തിലാക്കി അതിൽ 2-3 തുള്ളി വെള്ളം ചേർക്കുക. ഇത് 10-15 മിനിറ്റ് മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തുടർന്ന് വെള്ളത്തിൽ കഴുകുക. ഇത് കറുത്ത പാടുകൾ ഇല്ലാതാക്കാൻ സഹായിക്കും.

Tags