വയറിലെ പ്രശ്‌നങ്ങൾ അകറ്റാൻ അയമേദക വെള്ളം

stomach
stomach

വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമാണ് അയമോദകം. അയമോദകമിട്ട് വെള്ളം തിളപ്പിച്ചുകുടിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. വയറിന്റെ പല പ്രശ്‌നങ്ങളും അകറ്റാന്‍ അയമോദക വെളളം കുടിക്കാവുന്നതാണ്. ഗ്യാസ്ട്രബിള്‍ , വയര്‍ വീര്‍ത്തുകെട്ടല്‍, അസിഡിറ്റി, നെഞ്ചെരിച്ചല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ അകറ്റാനും ഇത് നല്ലതാണ്.

tRootC1469263">

വെറും വയറ്റില്‍ അയമോദക വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. അയമോദക വെള്ളം തണുപ്പു സമയത്ത് കുടിക്കുന്നത് ചുമ, ജലദോഷം എന്നിവയെ അകറ്റാനും ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സന്ധിവേദനയെ കുറയ്ക്കാനും ഇത് ഉപയോഗിക്കാം.

ആര്‍ത്തവ വേദന കുറയ്ക്കാനും അയമോദക വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. ശരീരഭാരം കുറയ്ക്കാനും അയമോദക വെള്ളം നല്ലതാണ്. കലോറി കുറവായതിനാല്‍ ഇത് കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും അയമോദക വെള്ളം കുടിയ്ക്കാം.

തയ്യാറാക്കുന്ന രീതി

ആദ്യം ഒരു ടേബിള്‍സ്പൂണ്‍ അയമോദക വിത്തുകള്‍ രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് കുതിര്‍ക്കുക. രാവിലെ ഈ മിശ്രിതം തിളപ്പിച്ചെടുക്കാം. ശേഷം അരിച്ചെടുത്ത് ഈ വെള്ളം ഉപയോഗിക്കാം

Tags