ഗര്‍ഭകാലത്ത് ഈ ആറ് ഭക്ഷണങ്ങള്‍ കഴിക്കരുതേ

pregnancy
pregnancy

അമ്മക്കും ഉദരത്തില്‍ വളരുന്ന കുഞ്ഞിനും ഏറെ ശ്രദ്ധ നല്‍കേണ്ട സമയമാണ് ഗര്‍ഭകാലം .ഈ സമയത്ത് ഹോര്‍മോണല്‍ വ്യതിയാനം മൂലം സ്ത്രീക്ക് ശാരീരികമായ അസ്വസ്ഥതകളും മറ്റും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഗര്‍ഭകാലം മുഴുവന്‍ അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കാന്‍ ഭക്ഷണക്രമത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ അറിഞ്ഞിരിക്കണം. ഗര്‍ഭണിയായിരിക്കുന്ന സമയത്ത് ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് അപകടം വിളിച്ചുവരുത്തിയേക്കാം.ഈ സമയത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

tRootC1469263">

ഗര്‍ഭകാലത്ത് സ്രാവ്, വാള്‍ഫിഷ്, അയല തുടങ്ങിയ മത്സ്യങ്ങളും ഒഴിവാക്കാം.ഈ മത്സ്യങ്ങളില്‍ ഉയര്‍ന്ന അളവില്‍ മെര്‍ക്കുറി അടങ്ങിയിട്ടുണ്ട്.ഇത് കുഞ്ഞിന്റെ നാഡിവ്യവ്‌സഥയെ ദോഷകരമായി ബാധിക്കും. മയോണൈസ്, സാലഡ് ഡ്രസ്സിംഗ് പോലെയുള്ള വേവിക്കാത്ത മുട്ട ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്.

കാപ്പിയും എനര്‍ജി ഡ്രിങ്കുകളും ദിവസേന ഈ സമയത്ത് കഴിക്കുന്നത് ഗര്‍ഭിണികളെ ദോഷകരമായി ബാധിച്ചേക്കാം. പ്രതിദിനം 200 മില്ലി ഗ്രാമില്‍ കൂടുതല്‍ കഫീന്‍ ഈ സമയത്ത് ശരീരത്തിലെത്താന്‍ പാടില്ല. അതേപോലെ ഗര്‍ഭകാലത്ത് മദ്യം ഉപയോഗിക്കുന്നത് ഫീറ്റല്‍ ആല്‍ക്കഹോള്‍ സിന്‍ഡ്രമിലേക്ക് നയിച്ചേക്കാം .ഹെര്‍ബല്‍ ടീകളും ഒഴിവാക്കേണ്ടതാണ്.

ഗര്‍ഭകാലത്ത് ലഘുവ്യായാമങ്ങള്‍ ശീലിക്കുന്നതും ശുദ്ധവായു ശ്വസിച്ചുകൊണ്ടുള്ള ഇരുപതോ മുപ്പതോ മിനിറ്റ് പ്രഭാത നടത്തവും എല്ലാം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് നല്ലതാണ്.ഭക്ഷണത്തിനു പുറമേ ഗര്‍ഭിണിയുടെ മാനസികാരോഗ്യത്തിനു ഭര്‍ത്താവിന്റെ മാത്രമല്ല, കുടുംബാംഗങ്ങളുടെയും പിന്തുണ ആവശ്യമാണ്.
 

Tags